ബി ജെ പി അധികാരത്തിലെത്തിയാല്‍ ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തും: മോഡി

 


കൊല്‍ക്കത്ത:    (www.kvartha.com 28.04.2014) ബി ജെ പി അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ  ബംഗ്ലാദേശി കുടിയേറ്റക്കാരെ  നാടുകടത്തുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. മെയ് 16 നു മുമ്പ്  ബംഗ്ലാദേശി കുടിയേറ്റക്കാര്‍ അവരുടെ ബാഗേജുകള്‍ തയ്യാറാക്കി വെച്ച് നാടുകടക്കാന്‍ തയ്യാറായി നില്‍ക്കണമെന്നും മോഡി പറഞ്ഞു.

വോട്ടു ലഭിക്കാനായി രാഷ്ട്രീയക്കാര്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ചുവപ്പു പരവതാനി വിരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് മോഡി കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളിലെ സേരാംപൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഡി. ഇന്ത്യക്കാരായ ബീഹാറികളും ഒഡീഷക്കാരും പശ്ചിമ ബംഗാളില്‍ കുടിയേറ്റം നടത്തിയാല്‍ അവരെ വെറുപ്പോടെ വീക്ഷിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടാല്‍ സന്തോഷിക്കുകയും അവരെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് മോഡി കുറ്റപ്പെടുത്തി.

1971 ലെ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ആസാമിലും മറ്റുമായി കുടിയേറിയ മുസ്ലീം സമുദായത്തില്‍ പെടുന്ന ബംഗ്ലാദേശികളെ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കണമെന്ന്  രാജ്‌നാഥ് സിംഗ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

ബി ജെ പി അധികാരത്തിലെത്തിയാല്‍ ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തും: മോഡിരണ്ടു കോടിയോളം വരുന്ന ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഇന്ത്യലുണ്ടെന്നാണ് കണക്ക്. കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും മുസ്ലീം സമുദായക്കാരാണ്.

അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരെ നിരവധി കലാപങ്ങളാണ് രാജ്യത്ത് നടക്കുന്നത്. അടുത്തിടെ ആസാമിലെ കൊക്രജാറിലുണ്ടായ കലാപം ബംഗ്ലാദേശിലെ മുസ്ലീം കുടിയേറ്റക്കാരെ ചൊല്ലിയാണ് .

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനടിപ്പെട്ട് രാജ്യത്തെ നശിപ്പിക്കാനനുവദിക്കില്ലെന്ന് പശ്ചിമ
ബംഗാളിന് മോഡി മുന്നറിയിപ്പു നല്‍കി. പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി 35 വര്‍ഷം ഭരിച്ച ഇടതു പക്ഷത്തേക്കാള്‍ മോശം ഭരണമാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 35 മാസമായി നടക്കുന്നതെന്നും   മോഡി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മിന്നലില്‍ അമ്മയ്ക്കും മകള്‍ക്കും പരിക്ക്

Keywords:  Come May 16, Bangladeshi immigrants must pack up: Narendra Modi, Kolkata, West Bengal, Mamata Banerjee, Prime Minister, Politics, Assam, Muslim, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia