Indian CEO | 'എന്റെ കംപനിയില്‍ പ്രതിഭാശാലികള്‍ക്ക് ഇടമുണ്ട്, ധൈര്യമായി മടങ്ങി വന്നോളൂ'; മെറ്റയും ട്വിറ്ററും പുറത്താക്കിയ ഇന്‍ഡ്യന്‍ ടെകികളെ സ്വാഗതം ചെയ്ത് ഡ്രീം11 സിഇഒ
Nov 13, 2022, 14:14 IST
ന്യൂഡെല്‍ഹി: (www.kvartha.com) മെറ്റയും ട്വിറ്ററുമടക്കം നിരവധി കംപനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. ഓരോ ആഴ്ചകളിലും ഓരോ ടെക് കംപനിയും പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ചെലവ് ചുരുക്കലിനായി ട്വിറ്റര്‍ 3800 പേരെയും മെറ്റയില്‍ 11000 പേരെയും പിരിച്ചുവിട്ടു.
ഈയവസരത്തില്‍, മെറ്റയും ട്വിറ്ററും പുറത്താക്കിയ ഇന്‍ഡ്യന്‍ ടെകികളെ സ്വന്തം കംപനിയിലേക്ക് സ്വാഗതം ചെയ്യുകയാണ് ഡ്രീം11 സിഇഒ. ഡ്രീം11 സഹസ്ഥാപകന്‍ കൂടിയായ ഹര്‍ഷ് ജെയിനാണ് തന്റെ കംപനി ലാഭത്തിലാണെന്നും ഇന്‍ഡ്യാക്കാര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് വന്ന് ഇന്‍ഡ്യന്‍ ടെക് കംപനികളെ ശക്തിപ്പെടുത്താനായി പരിശ്രമിക്കണമെന്നും ആവശ്യപ്പെടുന്നത്.
തന്റെ കംപനിയില്‍ പ്രതിഭാശാലികള്‍ക്ക് എന്നും ഇടമുണ്ടെന്നും ഡിസൈന്‍, പ്രൊഡക്ട്, ടെക് മേഖലകളില്‍ നേതൃപരിചയം ഉള്ളവര്‍ക്ക് പ്രത്യേകിച്ചും എന്ന് ജെയിന്‍ തുറന്ന് പറയുന്നു. തന്റെ കംപനി ഇപ്പോള്‍ 8 ബില്യന്‍ ഡോളര്‍ കംപനിയാണെന്നും 150 ദശലക്ഷത്തിലേറെ ഉപയോക്താക്കളുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഇന്‍ഡ്യാക്കാരായ അമേരികയില്‍ പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ അദ്ദേഹം സ്വാഗതം ചെയ്യുന്നത്.
അമേരിക്കയില്‍ എച്1ബി വിസയില്‍ ജോലി ചെയ്യുന്ന ഇന്‍ഡ്യാക്കാരടക്കമുള്ളവരാണ് പുതിയ ജോലി കണ്ടെത്താനാവാതെ കുഴയുന്നത്. രാജ്യത്ത് വന്‍കിട കംപനികളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ എണ്ണം അരലക്ഷം(52000) കടന്നു. അടുത്ത 60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്താനായില്ലെങ്കില്‍ ഇവര്‍ക്കെല്ലാം അമേരിക വിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കുന്ന ഇന്‍ഡ്യാക്കാരെ ഒരു ഇന്‍ഡ്യന്‍ സിഇഒ സ്വന്തം മണ്ണിലേക്ക് തിരികെ വിളിക്കുന്നത്.
Keywords: News,National,India,New Delhi,Indian,Facebook,Twitter,Job,Labours,Top-Headlines,Business Man,Business,Finance, ‘Come back home’: This Indian CEO offers jobs to those laid off by Twitter, Meta
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.