ഓന്തിനും ഇതാ ഒരു അപരന്‍; പക്ഷേ കടലിനടിയിലെന്ന് മാത്രം; നിറം മാറാന്‍ കഴിയുന്ന മത്സ്യത്തെ കണ്ടെത്തി

 


ADVERTISEMENT

തമിഴ്നാട്: (www.kvartha.com 01.06.2020) ഓന്തിനെപ്പോലെ നിറം മാറാന്‍ കഴിയുന്ന മത്സ്യത്തെ കണ്ടെത്തി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഗവേഷകരാണ് നിറം മാറാന്‍ കഴിയുന്ന മത്സ്യത്തെ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ സേതുകരൈ തീരത്തുവെച്ചാണ് ഈ അപൂര്‍വ്വ ഇനം മത്സ്യത്തെ ഗവേഷകര്‍ കണ്ടെത്തിയത്. സ്‌കോര്‍പിയോണ്‍ വിഭാഗത്തില്‍പെട്ട ഈ മത്സ്യത്തെ 'ബാന്‍ഡ്‌ടെയില്‍ സ്‌കോര്‍പിയോണ്‍' എന്നാണ് വിളിക്കുന്നത്.

ഓന്തിനെപ്പോലെ ഇര പിടിക്കാനും ശത്രുക്കളില്‍നിന്നു രക്ഷനേടാനുമാണ് ഈ മത്സ്യം നിറം മാറുന്നത്. ഇര തൊട്ടടുത്തു വരും വരെ ഇവ നിറം മാറി ചലനമില്ലാതെ കിടക്കും. ഇര അടുത്തെത്തിയാല്‍ വളരെ പെട്ടന്ന് അവയെ പിടിച്ചു ഭക്ഷിക്കും. രാജ്യത്ത് ആദ്യമായാണ് ഈ മീനിനെ ജീവനോടെ ലഭിക്കുന്നത്.

ഓന്തിനും ഇതാ ഒരു അപരന്‍; പക്ഷേ കടലിനടിയിലെന്ന് മാത്രം; നിറം മാറാന്‍ കഴിയുന്ന മത്സ്യത്തെ കണ്ടെത്തി

പരിശോധനകള്‍ക്കു ശേഷം മീനിനെ സിഎംഎഫ്ആര്‍ഐയിലെ മ്യൂസിയത്തില്‍ നിക്ഷേപിച്ചു. സിഎംഎഫ്ആര്‍ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ആര്‍ ജയഭാസ്‌കരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണു മീനിനെ കണ്ടെത്തിയത്.

Keywords:  National, News, Tamil Nadu, Fish, Found, Scorpion, Scientist, Coastal region, Color changin fish found at Tamil Nadu.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia