കോളേജ് വിദ്യാര്‍ത്ഥിനി ശല്യക്കാരനായ കാമുകന്റെ സുഹൃത്തിനെ കൊന്ന് കാട്ടില്‍ തള്ളി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോളേജ് വിദ്യാര്‍ത്ഥിനി ശല്യക്കാരനായ കാമുകന്റെ സുഹൃത്തിനെ കൊന്ന് കാട്ടില്‍ തള്ളി
  ബാംഗ്ലൂര്‍: ശല്യക്കാരനായി മാറിയ കാമുകനെ കൊല്ലാനുള്ള പദ്ധതി പൊളിഞ്ഞപ്പോള്‍ കാമുകന്റെ സുഹൃത്തിനെ കൊന്ന് കാട്ടില്‍ തള്ളി യുവതി പ്രതികാര ദാഹം തീര്‍ത്തു. ജലഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മെയ് 11നാണ് നഗരത്തെ നടുക്കിയ കൊല നടന്നത്. കൊല നടത്തിയത് അധോലോക റാണിയെന്ന് വിശേഷിപ്പിക്കപ്പെട്ട മല്ലേശ്വരം എം.ഇ.എസ് കോളേജ് വിദ്യാര്‍ത്ഥിനി സുഷമയാണെന്ന് പോലീസ് പറഞ്ഞു. വാടക കൊലയാളികളെ ഉപയോഗിച്ചാണ് കൊല നടത്തിയത്. സുഷമയുടെ കാമുകനായിരുന്ന മഞ്ജുനാഥയുടെ സുഹൃത്തായ ഹുസൈനാണ് നിഷ്ഠൂരമായി വധിക്കപ്പെട്ടത്. സുഷമയും വാടക കൊലയാളി സംഘത്തില്‍പ്പെട്ട അജയ്(20), ലക്ഷ്മണ്‍(27), അഭിഷേക്(19), ദീപക്(19), രസന്‍ കുമാര്‍(20) എന്നിവര്‍ അറസ്റ്റിലാണ്.

രണ്ട് ദിവസം മുമ്പ് എം.ബി.എ ബിരുദധാരിയായ സ്മിത എന്ന യുവതി പോക്കറ്റടികേസില്‍ പിടിയിലായ വാര്‍ത്തയുടെ ചൂടാറുന്നതിന് മുമ്പാണ് പൂന്തോട്ട നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥിനി കൊലകുറ്റത്തിന് അറസ്റ്റിലായത്.

സമ്പന്ന കുടുംബാംഗമായ സുഷമയുടെ കോളേജിലേക്കുള്ള യാത്രയ്ക്ക് സ്വന്തമായി ഒരു ബൊലേറോ വാന്‍ രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഡ്രൈവറായി മഞ്ജുനാഥ എന്ന യുവാവിനെയും നിയോഗിച്ചു. മഞ്ജുനാഥുമൊത്തുള്ള സുഷമയുടെ കോളേജ് യാത്ര കടുത്ത പ്രണയത്തിലേക്ക് വഴിമാറുകയും ഒളിച്ചോട്ടത്തില്‍ കലാശിക്കുകയും ചെയ്തു. ഒളിച്ചോടിയ ഇരുവരും ഗോവയിലും മംഗലാപുരത്തും ന്യൂഡല്‍ഹിയിലും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ദിവസങ്ങള്‍ സുഖിച്ചു തീര്‍ത്തു. ഒടുവില്‍ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് കമിതാക്കളെ ന്യൂഡല്‍ഹിയില്‍ വെച്ച് ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഈ സംഭവത്തിന് ശേഷം സുഷമ കാമുകനില്‍ നിന്ന് അകലുകയും വീടിനുള്ളില്‍ ഒതുങ്ങുകയുമായിരുന്നു. തുടര്‍ന്നാണ് സംഭവ ബഹുലമായ കഥകള്‍ക്ക് തുടക്കമിടുന്നത്. സുഷമ അകന്നെങ്കിലും കാമുകന്‍ യുവതിയുമായി വേര്‍പിരിയാന്‍ സന്നദ്ധനായിരുന്നില്ല. മഞ്ജുനാഥ നിരന്തരം സുഷമയുമായി ബന്ധപ്പെടുകയും ഇതിന് കാമുകി വഴങ്ങാതായപ്പോള്‍ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചു. തങ്ങളുടെ സുഖവാസ യാത്രയ്ക്കിടയില്‍ ഒളിക്യാമറയിലെടുത്ത കിടപ്പറ രംഗങ്ങള്‍ കാട്ടിയാണ് ബ്ലാക്ക് മെയില്‍ നടത്തിയത്. കൂടാതെ തന്നോടൊപ്പം വന്നില്ലെങ്കില്‍ ആസിഡ് ഒഴിച്ച് മുഖം വികൃതമാക്കുമെന്നും സുഷമയെ മഞ്ജുനാഥ ഭീഷണിപ്പെടുത്തി.

ഇതിന്റെ പര്യവസാനമായിരുന്നു മഞ്ജുനാഥയെയും സുഹൃത്തിനെയും കൊല്ലാന്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍. പക്ഷേ ആസൂത്രണത്തിലെ പിഴവ് മൂലം മഞ്ജുനാഥ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയും സുഹൃത്ത് ഹുസൈന്‍ അതിനിഷ്ഠൂരമായി വധിക്കപ്പെടുകയും ചെയ്തു. കൊലകത്തിക്കിരയാക്കാന്‍ ഹുസൈനെയും വാടക കൊലയാളിയെയും കൊണ്ടുപോയ ബൊലേറോ ഓടിച്ചത് സുഷമയായിരുന്നെന്ന് പോലീസ് പറയുന്നു. കൊല നടന്ന സ്ഥലത്ത് നിന്ന് മാരകായുധങ്ങള്‍ പോലീസ് കണ്ടെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുഷമയെ ജൂണ്‍ ആറിന് തമിഴ് നാട് വെല്ലൂരിലെ ബന്ധു ഗൃഹത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വധിക്കപ്പെട്ട ഹുസൈന്റെ സഹോദരന്‍ അക്ബറും മഞ്ജുനാഥയും പോലീസും ചേര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് യുവതി പോലീസ് വലയില്‍ വീണത്. യുവതികളും സ്ത്രീകളും ബാംഗ്ലൂരില്‍ കൂടുതല്‍ കൂടുതല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് പോലീസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Keywords:  Bangalore, Student, Arrest, Murder case, National 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script