SWISS-TOWER 24/07/2023

പെണ്‍കുട്ടിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പെണ്‍കുട്ടിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി
അമൃത്‌സര്‍: കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കാമുകന്‍ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തി. പഞ്ചാബിലെ അമൃത്‌സറിന് സമീപം ബട്ടാലയിലാണ് സംഭവം. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ പൊലീസ് പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കി. സംഭവത്തില്‍ കുറ്റാരോപിതനായ ചെറുപ്പക്കാരനെ ഇതുവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

മാനഭംഗത്തിനിരയായ പെണ്‍കുട്ടിയും കുറ്റാരോപിതനായ ചെറുപ്പക്കാരനും സ്‌കൂള്‍ പഠനകാലം മുതല്‍ പ്‌ളസ്ടൂ പഠനം വരെ ഒരുമിച്ച് പഠിച്ചവരായിരുന്നു. കോളേജിലായതിന് ശേഷം ഇരുവരും പതിവായി പലയിടത്തും സന്ധിക്കാറുണ്ടായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കാമുകന്‍ പെണ്‍കുട്ടിയെ ബട്ടാലയിലേയ്ക്ക് തട്ടിക്കൊണ്ട് പോയതും മാനഭംഗത്തിനിരയായതും.

മാനഭംഗപ്പെടുത്തിയതിന് ശേഷം കാമുകന്‍ പെണ്‍കുട്ടിയെ തിരികെ  കൊണ്ടുവിടുകയായിരുന്നു. ഈ സംഭവം പുറത്ത് പറയരുതെന്ന് കാമുകന്‍ ഭീഷിണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

SUMMARY:A girl, studying in a college, was kidnapped and allegedly raped by her boy friend at Batala near here, police said.An FIR in this connection was lodged after the receipt of girl's preliminary medical report, they said.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia