Shop Closed | ഒരു ആട് ബിരിയാണി വാങ്ങിയാല്‍ ഒരു കോഴി ബിരിയാണി ഫ്രീയായി നല്‍കുമെന്ന് പരസ്യം; ജനപ്രിയ കട ഉദ്ഘാടന ദിവസം തന്നെ പൂട്ടിച്ച് ജില്ലാ കലക്ടര്‍; കാരണം ഇത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) ജനപ്രിയ ബിരിയാണിക്കട ഉദ്ഘാടന ദിവസം തന്നെ പൂട്ടിച്ച് ജില്ലാ കലക്ടര്‍ രംഗത്തെത്തി. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ചിറ്റൂരിലാണ് സംഭവം. പുതിയ ഹോടെലിന്റെ ഉദ്ഘാടനത്തിന് ബിരിയാണി ഓഫറാക്കിവെച്ചതാണ് കടയുടമ കുഴപ്പത്തില്‍ ചാടാന്‍ കാരണമായത്. 
Aster mims 04/11/2022

ഒരു ആട് ബിരിയാണി വാങ്ങിയാല്‍ ഒരു കോഴി ബിരിയാണി ഫ്രീ എന്നായിരുന്നു പരസ്യം. ഈ ഉദ്ഘാടന ഓഫര്‍ നാട്ടിലാകെ പാട്ടായി. തീറ്റയെന്ന് കേട്ടതോടെ കേട്ടവര്‍ കേട്ടവര്‍ കടയ്ക്ക് മുന്നില്‍ തടിച്ചുകൂടി. ബിരിയാണിയുടെ ഓഫര്‍ കേട്ട് കടയ്ക്കുമുന്നില്‍ ആളുകള്‍ തിങ്ങി കൂടുകയായിരുന്നു. 

ഈ കൂട്ടത്തില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടക്കം നൂറ് കണക്കിന് പേരാണ് വെയിലത്ത് വഴി മുടക്കി നഗരമധ്യത്തിലെ കടയുടെ മുന്നില്‍ നിന്നത്. തുടര്‍ന്ന് ഗതാഗത കുരുക്കും. ഈ കുരുക്കില്‍ കലക്ടറുടെ കാറും പെട്ടത്തോടെ ബിരിയാണി ഓഫറിന് ആന്റി ക്ലൈമാക്‌സ് ആവുകയായിരുന്നു. 

സംഭവം ശ്രദ്ധയില്‍പെട്ട കലക്ടര്‍ പൊരിവെയിലത്ത് നിര്‍ത്തിയതിന് കടയുടമയെ ശകാരിക്കുകയും ചെയ്തു. അതിനിടെ, കടക്ക് നഗരസഭയുട ലൈസന്‍സ് ഇല്ലായെന്ന വിവരവും പിന്നാലെയെത്തി. അതോടെ ഉദ്ഘാടന ബിരിയാണിയുടെ ചൂടാറും മുന്‍പേ കടയ്ക്ക് പൂട്ട് വീഴുകയായിരുന്നു. ഫ്രീ ബിരിയാണി കാത്ത് വെയില്‍ കൊണ്ടവര്‍ കലക്ടറെ കുറ്റപ്പെടുത്തി മടങ്ങുകയും ചെയ്തു.

Shop Closed | ഒരു ആട് ബിരിയാണി വാങ്ങിയാല്‍ ഒരു കോഴി ബിരിയാണി ഫ്രീയായി നല്‍കുമെന്ന് പരസ്യം; ജനപ്രിയ കട ഉദ്ഘാടന ദിവസം തന്നെ പൂട്ടിച്ച് ജില്ലാ കലക്ടര്‍; കാരണം ഇത്



Keywords: News, National, National-News, Vellore,  Shop Closed, District Collector, Offer, Food, Collector who showed action Biriyani shop that announced freebies and gathered crowd.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia