വീരമൃത്യുവരിച്ച സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 22.06.2020) വീരമൃത്യുവരിച്ച സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍. ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിലാണ് കേണല്‍ സന്തോഷ് ബാബു വീരമൃത്യു വരിച്ചത്. കുടുംബത്തിന് നഷ്ടപരിഹാരമായി 5 കോടി രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് കൂടാതെ കുടുംബത്തിന് ഷെയ്ക്ക്‌പേട്ടില്‍ 500 ചതുരശ്രയടി സ്ഥലം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭാര്യയ്ക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കുന്നത്.

വീരമൃത്യുവരിച്ച സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍

വിരമിച്ച എസ്ബിഐ ബാങ്ക് ചീഫ് മാനേജര്‍ ഉപേന്ദറിന്റെയും മഞ്ജുളയുടെയും ഏക മകനാണ് സന്തോഷ്. മാതാപിതാക്കള്‍ ഭാര്യ സന്തോഷി മകള്‍ അഭിഗ്ന (9) മകന്‍ അനിരുദ്ധ് (4) എന്നിവരടങ്ങുന്ന കുടുംബമാണ് സന്തോഷിന്റേത്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കോംഗോ ദൗത്യത്തിലുള്‍പ്പെടെ സജീവ സാന്നിദ്ധ്യമായിരുന്നു കേണല്‍ സന്തോഷ് ബാബു.

Keywords:  National, News, Soldiers, Indian, Army, Death, Wife, District Collector, Telangana, Goverment, Compensation, Col Santosh Babu’s Wife To Be Posted as Deputy Collector.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia