അമ്മയുടെയും 10 വയസുള്ളപ്പോള്‍ നഷ്ടപ്പെട്ട അച്ഛന്റെയും അര്‍ധകായ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് മാതാപിതാക്കളുടെ ഓര്‍മയില്‍ ക്ഷേത്രമൊരുക്കി മകന്‍; പൂജാരിയെ നിയമിച്ച് അന്നദാനമടക്കം വിവിധ പരിപാടികളോടെ ഉത്സവവും നടത്തി

 


കോയമ്പതൂര്‍: (www.kvartha.com 01.01.2022) മാതാപിതാക്കളുടെ ഓര്‍മയില്‍ അവര്‍ക്കായി ക്ഷേത്രം നിര്‍മിച്ച് മകന്‍. ഉദുമല്‍പേട്ടയ്ക്ക് സമീപം ദീപാലപട്ടി ഗ്രാമത്തിലാണ് പുലിയകുളത്തെ ആര്‍ രമേശ്കുമാര്‍ (40) എന്നയാള്‍ അച്ഛന്‍ എന്‍ ആര്‍ മാരിമുത്തു, അമ്മ എം ഭാഗ്യം എന്നിവരുടെ ഓര്‍മയ്ക്കായി ക്ഷേത്രമൊരുക്കിയത്. 


അമ്മയുടെയും 10 വയസുള്ളപ്പോള്‍ നഷ്ടപ്പെട്ട അച്ഛന്റെയും അര്‍ധകായ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് മാതാപിതാക്കളുടെ ഓര്‍മയില്‍ ക്ഷേത്രമൊരുക്കി മകന്‍; പൂജാരിയെ നിയമിച്ച് അന്നദാനമടക്കം വിവിധ പരിപാടികളോടെ ഉത്സവവും നടത്തി

ഇരുവരുടെയും അര്‍ധകായ വിഗ്രഹങ്ങളോടെയാണ് ക്ഷേത്രം സ്ഥാപിച്ചത്. 2019ല്‍ നിര്‍മാണം പൂര്‍ത്തിയായി. കോവിഡ് കാരണം 2020 മുതല്‍ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടത്തിയിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ 19ന് അന്നദാനമടക്കം വിവിധ പരിപാടികളോടെ ഉത്സവം നടത്തി. അതോടെയാണ് ക്ഷേത്രം ശ്രദ്ധിക്കപ്പെട്ടത്. ഇവിടെ പൂജാരിയെയും നിയമിച്ചിട്ടുണ്ട്. 

തിരുമുരുകന്‍പൂണ്ടിയിലാണ് വിഗ്രഹങ്ങള്‍ നിര്‍മിച്ചത്. 1991ല്‍, രമേശ് കുമാറിന് 10 വയസുള്ളപ്പോഴാണ് മാരിമുത്തു മരിച്ചത്. ഭാഗ്യമാണു മൂത്ത 5 സഹോദരിമാരെയടക്കം വളര്‍ത്തിയത്. 2001ല്‍ ഭാഗ്യവും മരിച്ചു. 

കോയമ്പതൂരില്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനം നടത്തുകയാണ് ആര്‍ രമേശ്കുമാര്‍.

Keywords:  News, National, India, Parents, Son, Temple, Coimbatore resident builds temple for his parents, conducts festival
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia