Dead | 'പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് യുവതി മരിച്ചു'

 


കോയമ്പത്തൂര്‍: (www.kvartha.com) പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. തമിഴ്നാട്ടിലെ അന്നൂര്‍ സര്‍കാര്‍ ആശുപത്രിയിലാണ് സംഭവം. പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ യുവതിയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. അന്നൂര്‍ ഊത്തുപ്പാളയം സ്വദേശി വിഘ്നേശ്വരന്റെ ഭാര്യ വാന്മതിയാണ് (23) മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


പ്രസവത്തിനായി, സെപ്റ്റംബര്‍ ഒമ്പതിനാണ് യുവതിയെ അന്നൂര്‍ സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. 21-ന് പ്രസവശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങി. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ല. 

Dead | 'പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് യുവതി മരിച്ചു'

ഇതിനിടെ യുവതിക്ക് അപസ്മാരം ഉണ്ടായി. ഇതോടെ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം കോവില്‍പ്പാളയത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവെച്ച് യുവതി ആണ്‍കുട്ടിക്ക് ജന്മംനല്‍കി. പ്രസവശേഷം മൂന്നുദിവസം തീവ്രപരിചരണവിഭാഗത്തിലായിരുന്ന യുവതി ശനിയാഴ്ച രാവിലെ ആറരമണിയോടെയാണ് മരിച്ചത്.

സംഭവം വിവാദമായതോടെ വൈദ്യുതി തടസവും ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തതും അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ രാജ അറിയിച്ചു. മതിയായ ചികിത്സ ഉറപ്പാക്കാതെ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും പ്രദേശവാസികളും അന്നൂര്‍ സര്‍കാര്‍ ആശുപത്രി ഉപരോധിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം തുടരുകയാണ്.

Keywords: Coimbatore: Pregnant woman shifted to private hospital due to power outage at govt facility just before C-section, dies, Chennai, News, Pregnant Woman, Hospital, Treatment, Child, Dead, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia