Cocaine | 33.60 കോടി രൂപ വിലവരുന്ന മാരക ലഹരി മരുന്ന് സോപുപെട്ടികളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമം; യാത്രക്കാരന്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 33.60 കോടി രൂപ വിലവരുന്ന 3.36 കിലോ മാരക ലഹരി മരുന്നുമായി മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍. എത്യോപ്യയിലെ അഡിസ് അബാബയില്‍ നിന്നെത്തിയ ഇന്‍ഡ്യക്കാരനില്‍ നിന്നാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) മാരക ലഹരി മരുന്നായ കൊകെയ് ന്‍ പിടികൂടിയത്.
Aster mims 04/11/2022

Cocaine | 33.60 കോടി രൂപ വിലവരുന്ന മാരക ലഹരി മരുന്ന് സോപുപെട്ടികളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമം; യാത്രക്കാരന്‍ പിടിയില്‍

16 ചെറിയ സോപ് പെട്ടികളിലായി സോപിന്റെ മെഴുക് പാളിയില്‍ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്തെന്ന് ഡിആര്‍ ഐ അറിയിച്ചു. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഒരു ഇന്‍ഡ്യന്‍ പൗരന്‍ മയക്കുമരുന്നുമായി മുംബൈയില്‍ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ നടപടിയെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.

ലഗേജ് പരിശോധിക്കാനായി യാത്രക്കാരനെ തടഞ്ഞ ഡിആര്‍ഐ 16 ചെറിയ സോപ് ബോക്‌സുകള്‍ കണ്ടെടുത്തു. പരിശോധിച്ചപ്പോള്‍ സോപുകളുടെ വാക്‌സ് ലെയറിനുള്ളില്‍ എന്തോ ഒളിപ്പിച്ചിരിക്കുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നും ഡിആര്‍ഐ പ്രസ്താവനയില്‍ പറഞ്ഞു.

മെഴുക് പാളി നീക്കം ചെയ്തപ്പോള്‍, സുതാര്യമായ പ്ലാസ്റ്റികില്‍ പൊതിഞ്ഞ സോപ് ബാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സോപ് ചുരണ്ടി നോക്കിയപ്പോള്‍ പൊടി പോലുള്ള വസ്തു ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഈ പദാര്‍ഥം കൊകെയ് ന്‍ ആണെന്ന് പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തു.

നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിന്റെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം യാത്രക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്തുവരികയാണെന്നും ഡിആര്‍ഐ കൂട്ടിച്ചേര്‍ത്തു.

Keywords: Cocaine Worth ₹ 33.60 Crore Hidden In Soap Boxes Seized At Mumbai Airport, Mumbai, News, Airport, Seized, Passenger, Message, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script