ആ ബോട്ട് തകര്‍ത്തത് പാകിസ്ഥാന്‍ തന്നെ: ഡി ഐ ജി

 


ഡെല്‍ഹി: (www.kvartha.com 18/02/2015) ഗുജറാത്ത് തീരത്ത് പുതുവത്സര രാത്രിയില്‍ കത്തിനശിച്ച പാക്കിസ്ഥാന്‍ ബോട്ട് തന്റെ നിര്‍ദേശപ്രകാരം തീരസംരക്ഷണസേന തന്നെ തകര്‍ത്തതാണെന്ന് ഡി.ഐ.ജി ബി.കെ ലോഷാലിയുടെ വെളിപ്പെടുത്തല്‍.

കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ ബോട്ടിന്റെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍, ഈ പരാമര്‍ശം വാര്‍ത്തയായതോടെ ഡി ഐ ജി തന്റെ  മുന്‍ നിലപാട് മാറ്റി പ്രസ്താവന ഇറക്കി. പക്ഷെ അതിന് പിന്നാലെ ദേശീയ ചാനലുകള്‍ ഡി ഐ ജിയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ടു .

ഇന്ത്യന്‍ തീരത്ത് മുംബൈ മോഡല്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമത്തിലായിരുന്നു ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തെത്തിയ  പാകിസ്താന്‍ ബോട്ട് എന്നാണ് നേരത്തെ പ്രതിരോധ മന്ത്രിയും മന്ത്രാലയവും അറിയിച്ചിരുന്നത്. ഗുജറാത്ത് തീരത്ത് കണ്ടെത്തിയ ബോട്ടില്‍ ഉണ്ടായിരുന്നവര്‍ തീവ്രവാദികളാണെന്നും മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചിരുന്നു.

ദുരൂഹ സാഹചര്യത്തില്‍ കണ്ട ബോട്ട് കോസ്റ്റ് ഗാര്‍ഡ് നിര്‍ദേശം ലംഘിച്ച് പാകിസ്താന്‍ തീരം ലക്ഷ്യമാക്കി പോകുന്നതിനിടെ ബോട്ടിലെ ജീവനക്കാര്‍ തന്നെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. ഒരു മണിക്കൂറോളം പിന്തുടര്‍ന്നിട്ടും ബോട്ട് നിര്‍ത്താത്തതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ആകാശത്തേക്ക് നിറയൊഴിക്കുകയും പരിഭ്രാന്തരായ ബോട്ട് ജീവനക്കാര്‍ സ്വയം തീ കൊളുത്തുകയുമായിരുന്നു എന്നാണ് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞിരുന്നത്.

എന്നാല്‍ ബോട്ടിലുണ്ടായിരുന്നത് മയക്കു മരുന്ന് കച്ചവടക്കാരെന്ന ആരോപണം  ഉയര്‍ന്നതോടെ തീവ്രവാദികള്‍ അല്ലാതെ മയക്കു മരുന്ന് കച്ചവടക്കാര്‍ പിടിക്കപ്പെടുമ്പോള്‍ ആത്മഹത്യ ചെയ്യാറുണ്ടോ എന്നായിരുന്നു പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അന്ന് ചോദിച്ചത്. എന്നാല്‍, ഇതൊന്നുമല്ല വാസ്തവം എന്നാണ് കോസ്റ്റ് ഗാര്‍ഡ് ഡി.ഐ.ജി തന്നെ ഔദ്യോഗിക പരിപാടിക്കിടയില്‍ അറിയിച്ചത്.

ആ ബോട്ട് തകര്‍ത്തത് പാകിസ്ഥാന്‍ തന്നെ: ഡി ഐ ജി പ്രസ്താവന വിവാദമായതോടെ താന്‍ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ബോട്ട്
കണ്ടെത്തുന്നതിനുള്ള ശ്രമത്തിന് നേതൃത്വം വഹിച്ചത് താനെല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബോട്ട്  തീരസേന പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ബോട്ടിലുള്ളവര്‍ സ്വയം തകര്‍ക്കുകയായിരുന്നുവെന്നാണ് അദ്ദേഹം തിരുത്തിയത്. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വാഖ്യാനിക്കുകയായിരുന്നുവെന്നും ലോഷാലി പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ജനം സഅദിയയിലേക്ക് ഒഴുകുന്നു; ഖബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍

Keywords:  Coast Guard DIG contradicts Defence Ministry, says he ordered Pakistani boat be blown up, Gujarat, Terrorists, Inauguration, Media, New Delhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia