കല്‍ക്കരിപ്പാടം അഴിമതി: സിബിഐ പ്രധാനമന്ത്രിയുടെ മൊഴി എടുക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡല്‍ഹി : കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൊഴി എടുക്കാന്‍ സിബിഐയുടെ  തീരുമാനം. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്നും സിബിഐ ഇക്കാര്യത്തില്‍ വിശദീകരണം തേടും.

പ്രധാനമന്ത്രിയുടെ മൊഴി എടുത്തശേഷം  ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി. പരേഖ്, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍മംഗലം ബിര്‍ള തുടങ്ങിയവരെ പ്രതിചേര്‍ത്ത് സിബിഐ രജിസ്റ്റര്‍ ചെയ്ത പുതിയ കേസുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ മൊഴിയെടുക്കാന്‍ സിബിഐ തീരുമാനിച്ചത്.

ആദിത്യ ബിര്‍ള ഗ്രൂപ്പിന് കല്‍ക്കരിപ്പാടം നല്‍കുന്ന കാര്യത്തില്‍  അന്തിമ തീരുമാനമെടുത്തത് അന്ന് കല്‍ക്കരിപ്പാടത്തിന്റെ തലപ്പത്തുണ്ടായിരുന്ന പ്രധാനമന്ത്രിയാണെന്നും അതുകൊണ്ട് തങ്ങള്‍ക്കെതിരെ കേസെടുക്കുകയാണെങ്കില്‍ പ്രധാനമന്ത്രിക്കെതിരെയും കേസ് എടുക്കണമെന്ന് അക്കാലത്ത് കല്‍ക്കരി സെക്രട്ടറിയായിരുന്ന പി.സി.പരേഖ് ആവശ്യപ്പെട്ടിരുന്നു.

കല്‍ക്കരിപ്പാടം അഴിമതി: സിബിഐ പ്രധാനമന്ത്രിയുടെ മൊഴി എടുക്കുംആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍ക്കോയ്ക്ക് രണ്ട് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതില്‍ ഗൂഢാലോചനയും അഴിമതിയും നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരേഖിനെതിരെയും കുമാര്‍മംഗലം ബിര്‍ളയ്‌ക്കെതിരെയും സിബിഐ കേസെടുത്തിരിക്കുന്നത്.

Also Read:
മക്കയില്‍ ലോഡ്ജ് നടത്തിപ്പിന് ഒന്നരക്കോടി പിരിച്ച് ബന്തിയോട് സ്വദേശി മുങ്ങി

Keywords:  New Delhi, Prime Minister, Manmohan Singh, Coal-scam, Case, CBI, Accused, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia