Jobs | ഉദ്യോഗാർഥികൾക്ക് കോൾ ഇന്ത്യയിൽ അവസരം; 560 മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; വിശദാംശങ്ങൾ അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) കോൾ ഇന്ത്യ ലിമിറ്റഡ് (Coal India) മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും താൽപര്യവുമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 560 ഒഴിവുകളാണുള്ളത്. അപേക്ഷാ നടപടികൾ സെപ്റ്റംബർ 13 മുതൽ തുടങ്ങി. ഒക്ടോബർ 12-ന് അവസാനിക്കും.

Jobs | ഉദ്യോഗാർഥികൾക്ക് കോൾ ഇന്ത്യയിൽ അവസരം; 560 മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; വിശദാംശങ്ങൾ അറിയാം

ഒഴിവ് വിശദാംശങ്ങൾ

ആകെ ഒഴിവ്: 560
മൈനിങ്: 351
സിവിൽ: 172
ജിയോളജി: 37

വിദ്യാഭ്യാസ യോഗ്യത

മൈനിംഗിൽ ബിരുദം / സിവിൽ ബിരുദം / എം.എസ്.സി. /എം.ടെക്. ജിയോളജി അല്ലെങ്കിൽ അപ്ലൈഡ് ജിയോളജി/ജിയോഫിസിക്‌സ് അല്ലെങ്കിൽ അപ്ലൈഡ് ജിയോഫിസിക്‌സ്.

പ്രായപരിധി

ജനറൽ (യുആർ), ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 2023 ഓഗസ്റ്റ് 31-ന് 30 വയസാണ് ഉയർന്ന പ്രായപരിധി.

തിരഞ്ഞെടുപ്പ് പ്രക്രിയ

എൻജിനീയറിംഗിലെ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (GATE 2023) പങ്കെടുത്ത യോഗ്യരായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ഗേറ്റ് സ്കോറുകൾ/മാർക്ക് മൂല്യനിർണയം നടത്തി നിർദിഷ്ട ആവശ്യകതകൾ പരിഗണിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

അപേക്ഷ ഫീസ്

ജനറൽ (യുആർ), ഒബിസി (ക്രീമി ലെയർ & നോൺ-ക്രീമി ലെയർ), ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽ പെടുന്ന ഉദ്യോഗാർത്ഥികൾ, ബാധകമായ ജിഎസ്‌ടിയ്‌ക്കൊപ്പം 1,000 രൂപ ഫീസ് അടയ്ക്കണം, മൊത്തം 1,180 രൂപ. എന്നിരുന്നാലും, എസ് സി, എസ് ടി, പിഡബ്ല്യുബിഡി വിഭാഗങ്ങളിൽ പെട്ടവരും കോൾ ഇന്ത്യ ലിമിറ്റഡിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരെയും ഏതെങ്കിലും അപേക്ഷാ ഫീസ് അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കുക.

Keywords: Coal India, Recruitment, Jobs, Post, Education, Qualification, Gate, Exam, Online, Registration, Coal India Recruitment: Apply for 560 Management Trainee posts; check details.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia