കല്‍ക്കരി വിവാദം: രാജിവയ്ക്കില്ലെന്ന് മന്‍മോഹന്‍ സിങ്

 



 കല്‍ക്കരി വിവാദം: രാജിവയ്ക്കില്ലെന്ന് മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി:  കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ വിവാദങ്ങളുടെ  പേരില്‍ രാജിവയ്ക്കില്ലെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ മാന്യത കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഞാന്‍ രാജിവയ്ക്കാനായിരുന്നെങ്കില്‍ ചേരിചേരാ ഉച്ചകോടിയില്‍ പങ്കെടുക്കുമായിരുന്നില്ല- ചേരിചേരാ ഉച്ചകോടിക്കുശേഷം ടെഹ്‌റാനില്‍ നിന്നു മടങ്ങവെ പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ബിജെപി പാര്‍ലമെന്റ് തുടര്‍ച്ചയായ എട്ടാം ദിവസവും സ്തംഭിപ്പിച്ച പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. യുപിഎയെ ജനങ്ങളാണു തെരഞ്ഞെടുത്തത്. ബിജെപി ജനവിധി അംഗീകരിക്കുമെന്നാണ് കരുതുന്നത് -മന്‍മോഹന്‍ സിങ് പറഞ്ഞു. ഇതേസമയം, പ്രധാനമന്ത്രി രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ബിജെപി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നത്. അദ്ദേഹം പ്രതിരോധിക്കുന്നതിന്റെ അര്‍ഥം രാജ്യത്തോട് അത്രയും ബഹുമാനമേ ഉള്ളൂ എന്നാണന്നു ബിജെപി നേതാവ് ബല്‍ബീര്‍ കെ പുഞ്ച് ആരോപിച്ചു. അതിനിടെ, കല്‍ക്കരി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുലായം സിങ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്വാദി പാര്‍ട്ടി, ഇടത്, തെലുങ്കുദേശം ഇന്നലെ പാര്‍ലമെന്റിനു പുറത്തു ധര്‍ണ നടത്തി. സിപിഎം നേതാവ് ബസുദേവ് ആചാര്യ, സിപിഐ നേതാക്കള്‍ ഡി. രാജ, ഗുരുദാസ് ദാസ്ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.

SUMMARY:  Prime Minister Manmohan Singh on Friday categorically rejected the main opposition BJP's demand of resignation over the controversial allocations of coal blocks, even as Parliament remained stalled for the eighth consecutive day.

key words: Prime Minister, Manmohan Singh, BJP,  resignation , controversial allocations ,coal blocks, Parliament , PM , newspersons, NAM summit, PMO,  Opposition attack , Non-Aligned Movement, SP, Left ,TDP , BJP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia