Yogi's Chopper Makes Emergency Landing | '1550 അടി ഉയരത്തിൽ വെച്ച് യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷി ഇടിച്ചു'; പറന്നുയർന്ന് നിമിഷങ്ങൾക്കകം അടിയന്തരമായി നിലത്തിറക്കി

 


വാരാണസി: (www.kvartha.com) ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റർ ഞായറാഴ്ച രാവിലെ വാരാണസിയിൽ അടിയന്തരമായി നിലത്തിറക്കി. 1550 അടി ഉയരത്തിൽ വെച്ച് പക്ഷി ഹെലികോപ്റ്ററിൽ കൂട്ടിയിടിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് വിവരം. പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവാകുകയായിരുന്നുവെന്നാണ് റിപോർട്.
           
Yogi's Chopper Makes Emergency Landing | '1550 അടി ഉയരത്തിൽ വെച്ച് യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷി ഇടിച്ചു'; പറന്നുയർന്ന് നിമിഷങ്ങൾക്കകം അടിയന്തരമായി നിലത്തിറക്കി

ലക്‌നൗവിലേക്ക് പോവുന്നതിനായി മുഖ്യമന്ത്രി രാവിലെ ഒമ്പത് മണിക്ക് സർക്യൂട് ഹൗസിൽ നിന്ന് പൊലീസ് ലൈൻ മൈതാനത്ത് എത്തിയിരുന്നു. കുറച്ച് സമയത്തിന് ശേഷം അദ്ദേഹവുമായി ഹെലികോപ്റ്റർ ഇവിടെ നിന്ന് പറന്നുയർന്നു. പക്ഷേ, ഏകദേശം 10 മിനിറ്റിനുശേഷം, ഹെലികോപ്റ്റർ പൊലീസ് മൈതാനത്ത് തിരിച്ചിറക്കുകയായിരുന്നു. പക്ഷി ഇടിച്ചതിനെ തുടർന്ന് മുൻകരുതലെന്ന നിലയിലാണ് പൈലറ്റ് ഹെലികോപ്റ്റർ പൊലീസ് ലൈൻ മൈതാനത്ത് തിരികെ ഇറക്കിയതെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്തു.

ഇതോടെ യോഗി ആദിത്യനാഥിന് പൊലീസ് ലൈൻ മൈതാനത്ത് നിന്ന് സർക്യൂട് ഹൗസിലേക്ക് മടങ്ങേണ്ടി വന്നു. ഇതിന് ശേഷം ഇവിടെ നിന്ന് റോഡ് മാർഗം മുഖ്യമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 11 മണിക്ക് അദ്ദേഹം സംസ്ഥാന വിമാനത്തിൽ ലക്നൗവിലേക്ക് പുറപ്പെട്ടു. രണ്ട് ദിവസത്തെ പര്യടനത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച വൈകുന്നേരമാണ് വാരാണസിയിലെത്തിയത്.

Keywords: CM Yogi Adityanath's Chopper Makes Emergency Landing Minutes After Take-off Due to 'Bird Hit', National, Newdelhi, News, Top-Headlines, Pilot, Yogi Adityanath, Uttar Pradesh, Chief Minister, Lucknow, Police, Report. 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia