Siddaramaiah | സിദ്ധരാമയ്യ പണി തുടങ്ങി! മുൻ ബിജെപി സർക്കാർ അനുമതി നൽകിയ മുഴുവൻ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവ്; പരിശോധിക്കാനും നിർദേശം
May 23, 2023, 13:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ളുറു: (www.kvartha.com) മുൻ ബിജെപി സർക്കാർ അനുമതി നൽകിയ എല്ലാ പദ്ധതികളും നിർത്തിവയ്ക്കാനും പരിശോധിക്കാനും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. മുൻ സർക്കാർ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും കീഴിലുള്ള എല്ലാ തുടർ നടപടികളും ഉടനടി നിർത്തണമെന്നും ആരംഭിക്കാത്ത പദ്ധതികൾ ആരംഭിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ബിജെപി അനുവദിച്ച പല പദ്ധതികൾക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് സിഎംഒ അറിയിച്ചു. മുൻ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എം ബി പാട്ടീൽ നേരത്തെ പറഞ്ഞിരുന്നു.
ബൊമ്മൈ സർക്കാർ അനുവദിച്ച പുതിയ പ്രവൃത്തികളിൽ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിന് ശേഷം അനുമതി നേടിയവയാണെന്ന് ആരോപണമുയർന്നിരുന്നു. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ സുപ്രധാന തീരുമാനമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
Keywords: News, Politics, CM Siddaramaiah, BJP, Karnataka, National, CM Siddaramaiah stops all BJP sanctioned works, puts them under scanner.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.