കലാപമേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി അസമി­ലെ­ത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കലാപമേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി അസമി­ലെ­ത്തി
ഗുവാഹാട്ടി: അസമിലെ കലാപമേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് കൊക്രജാറിലെത്തി.

നേരത്തെ മോശം കാലാവസ്ഥ കാരണം അദ്ദേഹത്തിന്റെ ഹെലികോപ്ടര്‍ ഒരു തവണ ഗുവാഹാട്ടിയില്‍ തിരിച്ചിറ­ക്കി­യ ശേഷം മറ്റൊരു ഹെലികോപ്ടറിലാണ് എത്തിയത്.

അസമിലെ ബോഡോലാന്‍ഡ് മേ­ഖ­ല­യി­ലെ നാ­ല് ജില്ല­ക­ളില്‍ ഒരാഴ്ചയാ­യി പ­ടര്‍ന്ന കലാപത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. വെള്ളിയാഴ്ചയോടെ സ്ഥിതിഗതി­കള്‍ നി­യ­ന്ത്ര­ണ വി­ധേ­യ­മാ­യി­ട്ടുണ്ട്.

കലാപമുണ്ടാകുമെന്ന് രഹസ്യാന്വേ­ഷ­ണ വി­ഭാ­ഗ­ത്തി­ന്റെ മു­ന്ന­റി­യി­പ്പുകളുണ്ടായിരു­ന്നില്ല. ക­ലാപം തന്റെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന്‌ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പറഞ്ഞു. സൈ­ന്യ­ത്തെ ഉടന്‍ നിയോഗിച്ചിരുന്നുവെങ്കില്‍ കലാപം പടരാതെ നിയന്ത്രിക്കാമായിരു­ന്നു­. സൈനിക­ അര്‍ധസൈനിക വിഭാ­ഗങ്ങ­ളെ ആ­വ­ശ്യ­പ്പെ­ട്ടെ­ങ്കിലും അവരെത്താന്‍ വൈ­കി­യെന്നും മുഖ്യമന്ത്രി ആരോപിച്ചു

കൊക്രജാര്‍, ധുബ്രി, ചിരാങ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ രാത്രികാലങ്ങളില്‍ ഇള­വ് അ­നു­വ­ദി­ച്ചി­ട്ടുണ്ട്. ഇ­വിടെ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു.

Keywords:  Assam, Riot, Manmohan Singh, National, Prime Minister, Guwahati
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia