Expelled | എന്‍ഡിഎ ബന്ധത്തെച്ചൊല്ലി കര്‍ണാടക ജെഡിഎസില്‍ പൊട്ടിത്തെറി; പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിമിനെ സ്ഥാനത്തുനിന്ന് പുറത്താക്കി
Oct 19, 2023, 15:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗ്ലൂരു: (KVARTHA) എന്‍ഡിഎ ബന്ധത്തെച്ചൊല്ലി കര്‍ണാടക ജെഡിഎസില്‍ പൊട്ടിത്തെറി. പാര്‍ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ച് സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിമിനെ സ്ഥാനത്തു നിന്നു പുറത്താക്കി. ദേശീയ അധ്യക്ഷന്‍ എച് ഡി ദേവെഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എച് ഡി കുമാരസ്വാമി ആണ് പാര്‍ടിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍.
ജെഡിഎസ് എന്‍ഡിഎയില്‍ ചേരില്ലെന്ന് സിഎം ഇബ്രാഹിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജെഡിഎസ്-എന്‍ഡിഎ സഖ്യം പ്രഖ്യാപിച്ച ദേശീയ അധ്യക്ഷന്റെ തീരുമാനത്തെ തള്ളിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ് നടപടി.

മതേതരമായി നിലകൊളളുന്നതിനാല്‍ ജെഡിഎസിലെ തന്റെ വിഭാഗമാണ് ഒറിജിനലെന്നും താന്‍ സംസ്ഥാന അധ്യക്ഷനായതിനാല്‍ കര്‍ണാടകയിലെ ജെഡിഎസിന്റെ കാര്യത്തില്‍ തനിക്കു തീരുമാനം എടുക്കാന്‍ കഴിയുമെന്നും ഇബ്രാഹിം പറഞ്ഞിരുന്നു.
കൂടാതെ ബിജെപിയുമായുള്ള ബന്ധത്തിന് അനുമതി കൊടുക്കരുതെന്നും നിരവധി പേരാണ് ഇതിനോടകം പാര്‍ടി വിട്ടതെന്നും പാര്‍ടി ദേശീയ അധ്യക്ഷന്‍ എച് ഡി ദേവെഗൗഡയോട് ഇബ്രാഹിം പറഞ്ഞിരുന്നു. ഇതെല്ലാം പുറത്താക്കലിന് കാരണമായി.
Keywords: CM Ibrahim expelled as Karnataka JD(S) president, Bengaluru, News, CM Ibrahim, Expelled, Politics, JDS, NDA, Meeting, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.