SWISS-TOWER 24/07/2023

ഇനിയും പലതും കാണാനിരിക്കുന്നു! ചാണകത്തില്‍ നിര്‍മിച്ച പെട്ടിയില്‍ ബജറ്റ് കൊണ്ടുവന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി; കന്നുകാലി സംരക്ഷണത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഭൂപേഷ് ഭാഗെല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


റായിപൂര്‍: (www.kvartha.com 09.03.2022) പശുവിനെ ദൈവമായി ആരാധിക്കുന്ന പാരമ്പര്യം ഉള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഇവിടുത്തെ തേജ് ഉത്സവത്തില്‍ എല്ലാവീടുകളും ചാണകം പൂശി മെഴുകാറുണ്ട്. ഇപ്പോഴിതാ മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ ചത്തീസ്ഗഢ് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് കൊണ്ടുവന്നത് പശുച്ചാണകം കൊണ്ട് നിര്‍മിച്ച പെട്ടിയിലാണ്. 
Aster mims 04/11/2022

2022-23 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ബുധനാഴ്ചയാണ് ധനമന്ത്രി കൂടിയായ ഭൂപേഷ് ഭാഗെല്‍ നിയമ സഭയില്‍ എത്തിയത്. തന്റെ സര്‍കാറിന്റെ നാലാമത്തെ ബജറ്റാണ് ഭൂപേഷ് ഭാഗെല്‍ അവതരിപ്പിക്കുന്നത്.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും, കന്നുകാലി സംരക്ഷണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരിക്കും തന്റെ ബജറ്റ് എന്നാണ് ചത്തീസ്ഗഢ് മുഖ്യമന്ത്രി ബജറ്റിന് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞത്. 

ഇനിയും പലതും കാണാനിരിക്കുന്നു! ചാണകത്തില്‍ നിര്‍മിച്ച പെട്ടിയില്‍ ബജറ്റ് കൊണ്ടുവന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി; കന്നുകാലി സംരക്ഷണത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഭൂപേഷ് ഭാഗെല്‍


2020 ലെ ബജറ്റില്‍ തന്നെ കര്‍ഷകരില്‍ നിന്നും ചാണകം ശേഖരിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പദ്ധതി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ചത്തീസ്ഗഢ് സര്‍കാര്‍ പ്രഖ്യാപിച്ചിരുന്നു. 

'എക് പാഹല്‍ ('Ek Pahal') വനിത സഹകരണ സംഘമാണ് പശുചാണകം കൊണ്ട് ഈ പെട്ടി നിര്‍മിച്ചത്. റായിപൂര്‍ മുനിസിപാലിറ്റിയിലാണ് പെട്ടി നിര്‍മിച്ച വനിത സഹകരണ സംഘം പ്രവര്‍ത്തിക്കുന്നത്. 10 ദിവസം എടുത്താണ് വിവിധ അടരുകളായി ചാണകപ്പൊടി ഉപയോഗിച്ച് പെട്ടി നിര്‍മിച്ചത് എന്നാണ് നവഭാരത് ടൈംസ് റിപോര്‍ട് ചെയ്യുന്നത്. ചുണ്ണാമ്പ് പൊടി, മരത്തടി, മൈദ എന്നിവയും ഈ പെട്ടി നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്.

Keywords:  News, National, India, CM, Chief Minister, Assembly, Budget, Cow, Farmers, CM Baghel brings bag made of cow dung to present budget in Chhattisgarh Assembly
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia