സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

 


ADVERTISEMENT

മംഗലാപുരം: സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. മംഗലാപുരത്തിനടുത്ത ബല്‍ത്തങ്ങാടി കുക്കേദിയിലാണു സംഭവം. റിട്ട.പോലീസ് ഓഫീസറായ സുബ്ബറാവുവിന്റെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്. ടിവിയില്‍ സീരിയല്‍ കാണുകയായിരുന്നു സുബ്ബറാവുവും ഭാര്യ ജലജാക്ഷിയും. ഇതിനിടെ ടിവി ഓഫാക്കാതെ സുബ്ബറാവു മറ്റൊരു റൂമിലേക്കും ഭാര്യ ബാത്ത്‌റൂമിലേക്കും പോയപ്പോഴാണു വന്‍ ശബ്ദത്തോടെ ടിവി പൊട്ടിത്തെറിച്ചത്.

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗവും, തൂണുകളും ഇളകി. പൊട്ടിത്തെറിയേത്തുടര്‍ന്നു തീപ്പൊരി വീണ് വീട്ടുമുറ്റത്തെ വൈക്കോല്‍ശേഖരത്തിനു തീപിടിച്ചു.

സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ച് വീട് തകര്‍ന്നുഇതേത്തുടര്‍ന്ന് കന്നുകാലിക്കൂട് പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു. ഒരു വര്‍ഷംമുമ്പു വാങ്ങിച്ച ടിവിയാണ് പൊട്ടിത്തെറിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടോ അമിത വോള്‍ട്ടേജോ ആയിരിക്കാം പൊട്ടിത്തെറിക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read: 
പൂട്ടിയിട്ട വീട്ടില്‍ നിന്ന് പത്തുപവന്‍ കവര്‍ച്ച: 3 പേര്‍ അറസ്റ്റില്‍
Keywords : Television, Blast, Mangalore, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia