അഖിലേഷ് യാദവും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടറില്‍ പരുന്തിടിച്ചു: അത്ഭുതകരമായി രക്ഷപ്പെട്ടു

 


ലഖ്‌നൗ: (www.kvartha.com 28.04.2014) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യ ഡിംപിളും സഞ്ചരിച്ചിരുന്ന ഹെലികോപ്ടറില്‍ പരുന്തിടിച്ചു. ഇരുവരും  അത്ഭുതകരമായി രക്ഷപ്പെട്ടു. കനൗജ് മണ്ഡലത്തിലെ എംപിയാണ് ഡിംപിള്‍ യാദവ്.

ഉത്തര്‍പ്രദേശ് പൊതുമരാമത്ത് മന്ത്രിയും അഖിലേഷിന്റെ അമ്മാവനുമായ യശ്പാല്‍ സിങ് യാദവും വിമാനത്തിലുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. സായ്ഫായില്‍ അമ്മാവന്‍ രത്തന്‍ സിങ്ങ് യാദവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് സ്വകാര്യ ഹെലികോപ്ടറില്‍ മടങ്ങിവരുന്നതിനിടയിലാണ് അപകടം . ലഖ്‌നൗവില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ വെച്ചാണ് സംഭവം.

3,000 അടി ഉയരത്തില്‍ സഞ്ചരിക്കുമ്പോഴാണ്  ഹെലികോപ്ടറില്‍ പരുന്തിടിച്ചത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം അഞ്ചുമിനിട്ടിനുള്ളില്‍ ഹെലികോപ്ടര്‍ സുരക്ഷിതമായി ലഖ്‌നൗ വിമാനത്താവളത്തിലിറക്കി.

അഖിലേഷ് യാദവും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടറില്‍ പരുന്തിടിച്ചു: അത്ഭുതകരമായി രക്ഷപ്പെട്ടുഹെലികോപ്ടര്‍ അപകടത്തിലാണെന്നുള്ള  അടിയന്തിര സന്ദേശം പൈലറ്റ് ലഖ്‌നൗ വിമാനത്തില്‍ അയച്ചതിനെ തുടര്‍ന്ന്  ആംബുലന്‍സുകളും അഗ്‌നിശമന സേനാംഗങ്ങളും സൈനികരും വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു.

വിമാനത്താവളത്തിലെത്തിയ അഖിലേഷ് യാദവ് തന്റെ ജീവന്‍ രക്ഷിച്ച പൈലറ്റിനെ അനുമോദിക്കുകയും പിന്നീട് ഭാര്യയ്‌ക്കൊപ്പം വസതിയിലേക്ക് പോവുകയും ചെയ്തു.

ഒരാഴ്ച മുമ്പ് ബിഎസ്പി നേതാവ് മായാവതിയുടെ സ്വകാര്യവിമാനവും അപകടത്തില്‍ നിന്ന്

തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. ലഖ്‌നൗ വിമാനത്താവളത്തില്‍ പറന്നിറങ്ങുന്നതിനിടെയാണ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ തെങ്ങ് വീണ് 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
Keywords:  Close shave for Akhilesh Yadav, wife as bird hits chopper, Chief Minister, Helicopter, Protection, Airport, Ambulance, Soldiers, Message, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia