ഹോം സ്റ്റേ അക്രമികള്‍ക്ക് വനിതാകമ്മീഷന്റെ ക്ലീന്‍ ചിറ്റ്
Aug 9, 2012, 15:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗളൂരു: മംഗലാപുരത്തെ ഹോം സ്റ്റേയില്‍ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ അക്രമികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് കര്‍ണാടക വനിതാ കമ്മീഷന് അധ്യക്ഷ സി. മഞ്ജുള ആഭ്യന്തര മന്ത്രി ആര്. അശോകിന് ബുധനാഴ്ച റിപ്പോര്‍ട്ട് നല്കി.
അതേസമയം ഹോം സ്റ്റേ സംഭവത്തിന് കാരണക്കാര്‍ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ആണ്‍കുട്ടികളാണെന്നും മഞ്ജുള കുറ്റപ്പെടുത്തി. അക്രമത്തിന് നേതൃത്വം നല്കിയ ഹിന്ദു ജനജാഗരണ വേദിയെകുറിച്ച് ഒരക്ഷരം വനിതാകമ്മീഷന് അധ്യയുടെ റിപ്പോര്‍ട്ടിലില്ല.
പാര്ടിയിംഗില് പങ്കെടുത്ത ആണ്‍കുട്ടികള്‍ മയക്കുമരുന്നിന് സ്വാധീനപ്പെട്ടവരാണെന്നും പോലീസ് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. അതിനിടെ ഹോം സ്റ്റേയില്‍ പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ പിതാവ് കൂടിയായ ലോകായുക്ത ഓഫീസറെ സ്ഥലം മാറ്റാനും വനിതാ കമ്മീഷന് അധ്യക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. മോണിംഗ് മിസ്റ്റ് ഹോം സ്റ്റേ ഉടമയ്ക്കെതിരെയും നടപടിയെടുക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപര്ഷയുണ്ട്.
വനിതാ കമ്മീഷന് അധ്യക്ഷയുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അറിഞ്ഞ നഗരത്തിലെ പ്രമുഖ വനിതാസംഘടനാ പ്രവര്‍ത്തക കമ്മീഷന്റെ ഏകപക്ഷീയമായ കണ്ടെത്തലുകള്‍ക്കെതിരെ സമാനചിന്താഗതിക്കാരെ കൂട്ടിയോജിപ്പിച്ച് പൊരുതുമെന്ന് പ്രഖ്യാപിച്ചു. ഹോം സ്റ്റേ ഉടമ ലോറെറ്റ റെബല്ലോ നേരത്തെ തന്നെ വനിതാകമ്മീഷന് അധ്യക്ഷക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ജൂലൈ 28ന് വൈകിട്ട് 6.30 മണിയോടെയാണ് രാജ്യത്തിന്റെ ആകെ ശ്രദ്ധപിടിച്ചുപറ്റിയ ഹോം സ്റ്റേ അക്രമസംഭവം നഗരത്തിനു സമീപത്തെ പടീലില്‍ അരങ്ങേറിയത്.

Keywords: Bangalore, Mangalore, Attack, National, Home Stay, Manjula
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.