ഹോം സ്‌­റ്റേ അ­ക്ര­മി­ക­ള്‍ക്ക് വ­നി­താ­ക­മ്മീ­ഷ­ന്റെ ക്ലീന്‍ ചിറ്റ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹോം സ്‌­റ്റേ അ­ക്ര­മി­ക­ള്‍ക്ക് വ­നി­താ­ക­മ്മീ­ഷ­ന്റെ ക്ലീന്‍ ചിറ്റ്
ബം­ഗ­ളൂരു: മംഗ­ലാ­പുര­ത്തെ ഹോം സ്‌­റ്റേ­യില്‍ പെണ്‍­കു­ട്ടിക­ളെ മാ­ന­ഭം­ഗ­പ്പെ­ടുത്തി­യ അ­ക്ര­മി­കള്‍­ക്ക് ക്ലീന്‍ ചി­റ്റ് നല്‍­കി­ക്കൊ­ണ്ട് കര്‍­ണാ­ട­ക വ­നി­താ ക­മ്മീ­ഷന്‍ അ­ധ്യ­ക്ഷ സി. മ­ഞ്ജു­ള ആ­ഭ്യ­ന്ത­ര മന്ത്രി ആര്‍. അ­ശോ­കി­ന് ബു­ധ­നാഴ്­ച റി­പ്പോര്‍­ട്ട് നല്‍­കി.

അ­തേ­സമ­യം ഹോം സ്‌­റ്റേ സം­ഭ­വ­ത്തി­ന് കാ­ര­ണ­ക്കാര്‍ ജ­ന്മ­ദിനാ­ഘോ­ഷ പ­രി­പാ­ടി­യില്‍ പ­ങ്കെ­ടു­ത്ത ആണ്‍­കു­ട്ടി­ക­ളാ­ണെന്നും മ­ഞ്ജു­ള കു­റ്റ­പ്പെ­ടു­ത്തി. അ­ക്ര­മ­ത്തി­ന് നേ­തൃത്വം നല്‍കി­യ ഹി­ന്ദു ജ­ന­ജാഗ­ര­ണ വേ­ദി­യെ­കു­റി­ച്ച് ഒ­രക്ഷ­രം വ­നി­താ­ക­മ്മീ­ഷന്‍ അ­ധ്യ­യു­ടെ റി­പ്പോര്‍­ട്ടി­ലില്ല.

പാര്‍­ടി­യിം­ഗില്‍ പ­ങ്കെ­ടു­ത്ത ആണ്‍­കു­ട്ടി­കള്‍ മ­യ­ക്കു­മ­രു­ന്നി­ന് സ്വാ­ധീ­ന­പ്പെ­ട്ട­വ­രാ­ണെന്നും പോ­ലീ­സ് ഇവ­രെ വൈ­ദ്യ­പരി­ശോ­ധ­നയ്ക്ക് വി­ധേ­യ­രാ­ക്കി­യി­ല്ലെ­ന്നും റി­പ്പോര്‍­ട്ടില്‍ കു­റ്റ­പ്പെ­ടു­ത്തു­ന്നു­ണ്ട്. അ­തി­നി­ടെ ഹോം സ്‌­റ്റേ­യില്‍ പീ­ഡ­ന­ത്തി­നി­രയാ­യ ഒരു പെണ്‍­കു­ട്ടി­യു­ടെ പി­താ­വ് കൂ­ടിയായ ലോ­കാ­യു­ക്ത ഓ­ഫീസ­റെ സ്ഥ­ലം മാ­റ്റാനും വ­നി­താ ക­മ്മീ­ഷന്‍ അ­ധ്യ­ക്ഷ ആ­വ­ശ്യ­പ്പെ­ട്ടി­ട്ടുണ്ട്. മോ­ണിം­ഗ് മി­സ്­റ്റ് ഹോം സ്‌­റ്റേ ഉ­ട­മ­യ്‌­ക്കെ­തി­രെയും ന­ട­പ­ടി­യെ­ടു­ക്കാന്‍ റി­പ്പോര്‍­ട്ടില്‍ ശു­പര്‍­ഷ­യു­ണ്ട്.

വ­നി­താ ക­മ്മീ­ഷന്‍ അ­ധ്യ­ക്ഷ­യു­ടെ റി­പ്പോര്‍­ട്ടി­ലെ വി­വ­ര­ങ്ങള്‍ അ­റി­ഞ്ഞ ന­ഗ­ര­ത്തി­ലെ പ്രമു­ഖ വ­നി­താ­സം­ഘട­നാ പ്ര­വര്‍­ത്ത­ക ക­മ്മീഷ­ന്റെ ഏ­ക­പ­ക്ഷീ­യമാ­യ ക­ണ്ടെ­ത്ത­ലു­കള്‍­ക്കെ­തി­രെ സ­മാ­നചി­ന്താ­ഗ­തി­ക്കാ­രെ കൂട്ടി­യോ­ജി­പ്പി­ച്ച് പൊ­രു­തു­മെ­ന്ന് പ്ര­ഖ്യാ­പിച്ചു. ഹോം സ്‌­റ്റേ ഉ­ട­മ ലോ­റെ­റ്റ റെ­ബല്ലോ നേര­ത്തെ ത­ന്നെ വ­നിതാ­ക­മ്മീ­ഷന്‍ അ­ധ്യ­ക്ഷ­ക്കെ­തി­രെ നി­യ­മ­ന­ടപ­ടി സ്വീ­ക­രി­ക്കു­മെ­ന്ന് അ­റിയിച്ചി­രു­ന്നു. ജൂ­ലൈ 28ന് വൈ­കി­ട്ട് 6.30 മണി­യോ­ടെ­യാ­ണ് രാ­ജ്യ­ത്തി­ന്റെ ആ­കെ ശ്ര­ദ്ധ­പി­ടി­ച്ചു­പറ്റിയ ഹോം സ്‌­റ്റേ അ­ക്ര­മ­സംഭ­വം ന­ഗ­ര­ത്തി­നു സ­മീപ­ത്തെ പ­ടീ­ലില്‍ അ­ര­ങ്ങേ­റി­യത്.

Keywords:  Bangalore, Mangalore, Attack, National, Home Stay, Manjula
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script