പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളിലെ കക്കൂസില്‍ പ്രസവിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 23.07.2017) പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളിലെ കക്കൂസില്‍ പ്രസവിച്ചു. ഡെല്‍ഹിയിലെ മുഖര്‍ജി നഗറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനി പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞിനെ പ്രസവിച്ചത്. സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനിടെ കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി ശൗചാലയത്തില്‍ പോകുകയായിരുന്നു. അവിടെ വച്ച് കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.

സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ 51 കാരനായ അയല്‍വാസി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലോ അഞ്ചോ തവണ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. കുറ്റം സമ്മതിച്ച പ്രതി പെണ്‍കുട്ടി തന്നോട് വയറുവേദനയെക്കുറിച്ച് പറഞ്ഞിരുന്നതായി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയായി എന്നു മനസിലാക്കിയ ഇയാള്‍ അവള്‍ക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള മരുന്നുകള്‍ നല്‍കിയതായും പോലീസിനോട് സമ്മതിച്ചു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളിലെ കക്കൂസില്‍ പ്രസവിച്ചു


എന്നാല്‍ ഈ മരുന്നുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ല എന്നു മാത്രമല്ല, മരുന്നുകളുടെ അനന്തരഫലം കാരണമാണ് പെണ്‍കുട്ടി 24 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ പ്രസവിച്ചത്. പെണ്‍കുട്ടി വയറുവേദനയെ കുറിച്ച് പറഞ്ഞപ്പോഴൊക്കെ മാതാപിതാക്കള്‍ അത് വായുവിന്റെ പ്രശ്‌നമാണ് എന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.

പീഡനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു പറയാതിരിക്കാനായി ഇയാള്‍ പെണ്‍കുട്ടിക്ക് പണം നല്‍കിയിരുന്നതായും മൊഴിയില്‍ പറഞ്ഞു. ബിഹാര്‍ സ്വദേശിയായ ഇയാള്‍ ഡെല്‍ഹിയില്‍ ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. പെണ്‍കുട്ടി തിരിച്ചറിഞ്ഞ ഇയാളെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, News, National, Student, school, Police, Arrest, hospital, Parents, Neighbor, Medicine, Class X student gives birth in school toilet in north-west Delhi.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia