ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീവെച്ചു കൊന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗുണ്ടാസംഘം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീവെച്ചു കൊന്നു. ചൊവ്വാഴ്ച  രാത്രി ജലോണ്‍ ജില്ലയിലാണ് കിരാതമായ സംഭവം നടന്നത്.

ഗുണ്ടകളുടെ ആക്രമണത്തില്‍ 80 ശതമാനം പൊളളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി  ബുധനാഴ്ച  രാവിലെ മരണത്തിനു കീഴടങ്ങി. ജലോണ്‍ ഭാഗത്തെ കുപ്രസിദ്ധി നേടിയ ഗുണ്ടാനേതാവ്  റാം ബഹാദുറും സംഘവുമാണ് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് തീവെച്ച് കൊല്ലാന്‍ ശ്രമിച്ചത്.

സഹോദരിയോടൊപ്പം, വീടിനു സമീപമുളള കൃഷിയിടത്തില്‍ പോയി തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെ  റാം ബഹാദുറും സംഘവും വിജനമായ പ്രദേശത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീവെച്ചു കൊന്നുകൂടെയുണ്ടായിരുന്ന സഹോദരി വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിച്ചപ്പോഴാണ് ഗ്രാമവാസികള്‍ വിവരം അറിയുന്നത്. നാട്ടുകാര്‍ പെണ്‍കുട്ടിയെ തിരക്കി ചെന്നപ്പോഴേയ്ക്കും പെണ്‍കുട്ടിക്ക് 80 ശതമാനം പൊളളലേറ്റിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി  സംഭവം പുറത്തുപറയുമെന്ന് പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.

Also Read:
ബുള്ളറ്റിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

Keywords:  Student, Minor girls, Firing, Attack, Burnt, Hospital, Treatment, Sisters, Parents, National,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia