Caridiac Arrest | പ്രാക്റ്റികല്‍ പരീക്ഷ എഴുതാനായി സൈകിളില്‍ പോവുകയായിരുന്ന 12-ാം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു

 


കാസ് ഗഞ്ച്: (KVARTHA) പ്രാക്റ്റികല്‍ പരീക്ഷ എഴുതാനായി സൈകിളില്‍ പോവുകയായിരുന്ന 12-ാം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ കാസ് ഗഞ്ചിലെ ശ്രീ ഭഗവത് നാഷനല്‍ ഇന്റര്‍ കോളജിലെ വിദ്യാര്‍ഥിനിയായ പ്രിയാന്‍ഷി(18) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു രാവിലെയായിരുന്നു സംഭവം.

പ്രാക്റ്റികല്‍ പരീക്ഷ എഴുതുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു പ്രിയാന്‍ഷി. സൈകിളോടിച്ച് പോകുന്നതിനിടെ പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും താഴേക്ക് വീഴുകയുമായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതായി പ്രിയാന്‍ഷി പറഞ്ഞിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഉടന്‍തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയും സമീപത്തെ പാട്യാലി കമ്യൂണിറ്റി ഹെല്‍ത് സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Caridiac Arrest | പ്രാക്റ്റികല്‍ പരീക്ഷ എഴുതാനായി സൈകിളില്‍ പോവുകയായിരുന്ന 12-ാം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു

അടുത്തിടെ പി എസ് സി കോചിങ് ക്ലാസിലിരിക്കുന്നതിനിടെ ഇന്‍ഡോറില്‍ നിന്നുള്ള പതിനെട്ടുകാരന്‍ മരിച്ച സംഭവവും പുറത്തുവന്നിരുന്നു. കോവിഡിനുശേഷം യുവാക്കളില്‍ ഹൃദയാഘാതം കൂടിവരുന്നതായി പഠനം  വ്യക്തമാക്കുന്നു.

Keywords:  Class 12 student died of heart attack on way to school in UP's Kasganj, Kasganj, News, Obituary, Hospital, Treatment, Heart Attack, Student, Practical Exam, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia