അധോലോക നേതാവിന്റെ കൊലപാതകം: പോലീസ് എൻകൗണ്ടറിനെതിരെ രജപുത്ര സമുദായത്തിന്റെ പ്രതിഷേധത്തിൽ വ്യാപക ആക്രമണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്പുര്‍: (www.kvartha.com 13.07.2017) പോലീസുമായുള്ള ഏറ്റുമുട്ടലിൽ അധോലോക നേതാവ് അനന്ത് പാല്‍ സിങ്ങ് കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജസ്ഥാനിൽ പ്രതിഷേധം ശക്തം. കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജസ്ഥാൻ രജപുത്ര സമുദായം നടത്തുന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിക്ഷേധക്കാർ പോലീസ് സംഘത്തിനു നേരെ കല്ലെറിയുകയും ഉദ്യോഗസ്ഥൻമാരുടെ വാഹനമുൾപ്പെടെ
നാലു ബസ്സുകൾ തീയിടുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരം സന്ത്വാര ഗ്രാമത്തിലായിരുന്നു സംഭവം.

20 പൊലീസുകാർക്ക് പരിക്കേറ്റതായി മുതിർന്ന ഉദ്യോഗസ്ഥൻ എൻ ആർ കെ റെഡ്ഡി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മൂന്നു പോലീസുകാരെ ജയ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എസ്പിയുടെ വാഹനം ആക്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ജനക്കൂട്ടത്തിന് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. അക്രമത്തെ തുടര്‍ന്ന് നാഗോര്‍, ചൗരു, ശികാര്‍, ബികാനീര്‍ ജില്ലകളില്‍ കർഫ്യു ഏർപ്പെടുത്തി.ബിക്കാനീർ ഉൾപ്പെടെ നാലു ജില്ലകളിൽ ഇൻറർനെറ്റ് സേവനങ്ങളും സസ്പെൻഡ് ചെയ്തു.

അധോലോക നേതാവിന്റെ കൊലപാതകം: പോലീസ് എൻകൗണ്ടറിനെതിരെ രജപുത്ര സമുദായത്തിന്റെ പ്രതിഷേധത്തിൽ വ്യാപക ആക്രമണം

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനായി സാധാരണ ജനങ്ങളോട് ആശയവിനിമയം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. റെയില്‍വേ ട്രാക്ക് ഉപരോധിച്ച പ്രതിഷേധക്കാരെ ഒഴിപ്പിച്ചതായും റെഡ്ഢി അറിയിച്ചു. പോലീസില്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച ശേഷമാണ് അനന്ത്പാല്‍ കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. ജൂൺ 24നാണ് അനന്ത് പാല്‍ സിങ്ങ് കൊല്ലപ്പെട്ടത്. ഇയാൾ റാവണ രജപുത്ര സമൂഹത്തിലെ അംഗമാണ്.

കൊല്ലപ്പെട്ട് ആറ് ദിവസമായിട്ടും അനന്ത്പാലിന്റെ മൃതദേഹം സ്വീകരിക്കാൻ കുടുംബം തയ്യാറായിരുന്നില്ല. പിന്നീട് മൃതദേഹം സ്വീകരിക്കുകയും ഫ്രീസറിൽ സൂക്ഷിച്ചു വെയ്ക്കുകയുമാണ് ചെയ്തത്. മൂന്ന് ആഴ്ചയായി അനന്ത്പാലിന്റെ മൃതദേഹം ഫ്രീസറിലാണ്. അനന്ത്പാലിന്റെ അമ്മയും, ഭാര്യയും, രണ്ട് പെൺമക്കളുമുൾപ്പെടെയുള്ള സ്ത്രീകൾ വീടിനുമുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ്. ആറു കൊലപാതക്കേസുകൾ ഉൾപ്പെടെ 40ഓളം കേസുകളാണ് 1992 നും 2017 നും ഇടയ്ക്ക് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Summary: The protests escalated after a massive meeting of Rajput community leaders last evening. A curfew is in place in parts of Nagaur and internet services have been suspended in four districts including Bikaner.

Keywords: Police, attack, Protesters, Protest, Encounter, Leader, Killed, Clash, News, Rajastan, National, India
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia