Conflict | യുപിയിൽ ഷാഹി ജുമാ മസ്ജിദിലെ സർവേയ്ക്കിടെ സംഘർഷം; 3 പേർ കൊല്ലപ്പെട്ടു
● പൊലീസ് കണ്ണീർ വാതകവും ലാത്തിചാർജും നടത്തി.
● സർവേ തടയാൻ ശ്രമിച്ചവരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ലക്‌നൗ: (KVARTHA) ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിൽ നടന്ന സർവേയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പ്രദേശവാസികളായ നഈം, ബിലാല്‍, നിമന്‍ എന്നിവരാണ് മരിച്ചത്. രോഷാകുലരായ ജനക്കൂട്ടം നിരവധി വാഹനങ്ങൾക്ക് തീയിട്ടു. പൊലീസ് കണ്ണീർ വാതകവും ലാത്തിചാർജും നടത്തി. സംഭവത്തെ തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു.
ഹിന്ദു സംഘടനകൾ ഈ മസ്ജിദ് ഹരിഹർ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് നൽകിയ ഹർജിയിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. ഞായറാഴ്ച രാവിലെ സർവേ സംഘം എത്തിയപ്പോൾ ജനക്കൂട്ടം തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തി. സർവേ തടയാൻ ശ്രമിച്ചവരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൊറാദാബാദ് ഡിവിഷണൽ കമ്മീഷണർ ആഞ്ജനേയ കുമാർ സിംഗ് മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു.
സംഘർഷത്തിലും പൊലീസ് നടപടിയിലുമാണ് മരണമുണ്ടായതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. എന്നാൽ പൊലീസ് വെടിയുതിർത്തെന്ന് സംഭാലിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ ആരോപിച്ചു. 11 മണിയോടെ സർവേ പൂർത്തിയാക്കി സംഘം പുറവത്തുവന്നപ്പോൾ ഒരു സംഘം മൂന്ന് ഭാഗത്തുനിന്നും കല്ലെറിയുകയും തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് സർവേ സംഘത്തെ സുരക്ഷിതമായി മാറ്റിയതായും പൊലീസ് പറഞ്ഞു.
संभल, यूपी pic.twitter.com/GnKjUsarsQ
— Shuaib Raza | شعیب رضا (@ShoaibRaza87) November 24, 2024
കൈലാദേവി ക്ഷേത്രത്തിലെ സന്യാസി ഋഷിരാജ് ഗിരി മഹാരാജ്, സംഭാലിലെ ഷാഹി മസ്ജിദ് ഹരിഹർ ക്ഷേത്രമാണെന്ന് അവകാശപ്പെട്ടിരുന്നു. സുപ്രീം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാഹി ജുമാ മസ്ജിദിൽ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. ഹരി ഹര്‍ മന്ദിര്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ 1529-ല്‍ ഭാഗികമായി പൊളിച്ചുനീക്കുകയായിരുന്നുവെന്നാണ് ഹർജിക്കാരുടെ വാദം.
Video of police firing at people has surfaced on social media amidst reports of three Muslims killed in UP's Sambhal. Tensions erupted after locals protested the court-ordered survey of the historic Shahi Jama Masjid, leading to clashes with police.
— Maktoob (@MaktoobMedia) November 24, 2024
A purported video shows… pic.twitter.com/sw3Tp7JgeP
അതേസമയം, കോടതി വിധി നടപ്പാക്കേണ്ടത് സർക്കാരിൻ്റെയും പൊലീസിൻ്റെയും ഉത്തരവാദിത്തമാണെന്നും അത് നടപ്പാക്കുമെന്നും കോടതി വിധി നടപ്പാക്കുന്നത് തടയുന്നവർക്കെതിരെ നിയമം അതിൻ്റെ വഴിക്ക് പോകുമെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് പറഞ്ഞു. സംഭവത്തിന് ഉത്തരവാദി യോഗി ആദിത്യനാഥ് സർക്കാരാണെന്ന് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി ആരോപിച്ചു.
#UP, #ShahiMasjid, #Clashes, #Survey, #ReligiousConflict, #Protests