Shivamogga Clash | കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ സാമുദായിക സംഘര്‍ഷം; കര്‍ഫ്യൂ ഏര്‍പ്പെടുത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശിവമൊഗ്ഗ: (KVARTHA) കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം തിങ്കളാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കല്ലേറ് റിപോര്‍ട് ചെയ്തതിനെ തുടര്‍ന്നാണ് അനിഷ്ട സംഭവങ്ങള്‍ തുടരാതിരിക്കാന്‍ 144 ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. നബി ദിനാഘോഷ റാലിക്കു നേരെയുണ്ടായ കല്ലേറില്‍ കുപിതരായ ജനക്കൂട്ടം ഏതാനും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലെറിയുകയായിരുന്നുവെന്ന് പിടിഐ റിപോര്‍ട ചെയ്തു.

Shivamogga Clash | കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ സാമുദായിക സംഘര്‍ഷം; കര്‍ഫ്യൂ ഏര്‍പ്പെടുത്തി

കല്ലേറില്‍ ഏതാനും പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശിവമൊഗ്ഗയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് 60 പേരെ അറസ്റ്റ് ചെയ്തതിട്ടുണ്ടെന്നും ഇത്തരം ചെയ്തികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

ഇതൊരു ചെറിയ കല്ലേറ് കേസ് മാത്രമാണെന്നും പൊലീസ് നിയന്ത്രിച്ചുവെന്നും സംശയിക്കുന്നവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി ജി പരമേശ്വര പ്രതികരിച്ചു. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് പ്രചാരണം നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സെപ്റ്റംബര്‍ 30ന് ഇതേ പ്രദേശത്ത് നബിദിനാഘോഷ ജാഥയുടെ ഭാഗമായി സ്ഥാപിച്ച കടൗട്ടിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

Keywords:  Clash in Karnataka’s Shivamogga, more than 60 held: CM Siddaramaiah, Karnataka, News, Communal Clash, Police, Injury, Shivamogga, Media, Report, Religion, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia