കൂലി ലഭിക്കുന്നില്ല, വാടക കൊടുക്കാന്‍ സാധിക്കുന്നില്ല, സ്വദേശത്തേക്ക് മടങ്ങണം; ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം
May 4, 2020, 17:13 IST
ADVERTISEMENT
ഗാന്ധിനഗര്‍: (www.kvartha.com 04.05.2020) സ്വദേശത്തേക്ക് മടങ്ങാന്‍ ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം. തൊഴിലാളികള്‍ റോഡിലിറങ്ങിയതോടെയാണ് പ്രശ്നം ഉണ്ടായത്.
തങ്ങള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാനുള്ള ട്രെയിന്‍ സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത് പ്രതിഷേധത്തിലേക്ക് വഴിവെച്ചു. തുടര്‍ന്ന് പൊലീസ് എത്തി ലാത്തി വീശി. തൊഴിലാളികള്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. അതോടെ പൊലീസ് കണ്ണീര് വാതകം വരെ പ്രയോഗിച്ചു.
കൂലി ലഭിക്കുന്നില്ല, വാടക പോലും കൊടുക്കാന്‍ സാധിക്കുന്നില്ല തുടങ്ങിയവയാണ് തൊഴിലാളികളുടെ പരാതികള്‍. സൂറത്തിലെ തുണി മില്ലുകളിലും ഡയമണ്ട് ഫാക്ടറികളിലും ജോലി ചെയ്യുന്നവരാണ് പ്രതിഷേധിച്ചത്. ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പ്രതിഷേധിച്ച തൊഴിലാളികളില്‍ ഭൂരിഭാഗവും. ലാത്തിച്ചാര്‍ജില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ പുറത്തു വിട്ടിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ്-19 ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. രോഗബാധിതരുടെ എണ്ണം ഇതിനോടകം അയ്യായിരം കടന്നിട്ടുണ്ട്. 290 പേരാണ് ഇതുവരെ മരിച്ചത്.
Keywords: News, National, India, Gujarath, Labours, Police, Clash erupts between migrant workers and police in Gujarat's Surat
തങ്ങള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാനുള്ള ട്രെയിന്‍ സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത് പ്രതിഷേധത്തിലേക്ക് വഴിവെച്ചു. തുടര്‍ന്ന് പൊലീസ് എത്തി ലാത്തി വീശി. തൊഴിലാളികള്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. അതോടെ പൊലീസ് കണ്ണീര് വാതകം വരെ പ്രയോഗിച്ചു.
കൂലി ലഭിക്കുന്നില്ല, വാടക പോലും കൊടുക്കാന്‍ സാധിക്കുന്നില്ല തുടങ്ങിയവയാണ് തൊഴിലാളികളുടെ പരാതികള്‍. സൂറത്തിലെ തുണി മില്ലുകളിലും ഡയമണ്ട് ഫാക്ടറികളിലും ജോലി ചെയ്യുന്നവരാണ് പ്രതിഷേധിച്ചത്. ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പ്രതിഷേധിച്ച തൊഴിലാളികളില്‍ ഭൂരിഭാഗവും. ലാത്തിച്ചാര്‍ജില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ പുറത്തു വിട്ടിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ്-19 ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. രോഗബാധിതരുടെ എണ്ണം ഇതിനോടകം അയ്യായിരം കടന്നിട്ടുണ്ട്. 290 പേരാണ് ഇതുവരെ മരിച്ചത്.
ഗുജറത്തില്‍നിന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സര്‍വീസുകളുടെ എണ്ണം കുറവാണെന്നാണ് ആരോപണം. ലോക് ഡൗണ്‍ നിലവില്‍ വന്നതിനു പിന്നാലെ ഇത് അഞ്ചാമത്തെ തവണയാണ് സൂറത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത്.#WATCH Gujarat: A clash erupts between migrant workers & police in Surat. The workers are demanding that they be sent back to their native places. pic.twitter.com/aiMvjHGukY— ANI (@ANI) May 4, 2020
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

