CJI Ramana's reply | രാജ്യത്ത് കെട്ടിക്കിടക്കുന്ന 5 കോടി കേസുകളില്‍ ആശങ്ക പ്രകടിപ്പിച്ച് നിയമമന്ത്രി കിരണ്‍ റിജിജു; പിന്നാലെ മറുപടിയുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് കെട്ടിക്കിടക്കുന്ന അഞ്ച് കോടി കേസുകളില്‍ നിയമമന്ത്രി കിരണ്‍ റിജിജു ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ മറുപടിയുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രമണ രംഗത്തെത്തി. ജുഡീഷ്യല്‍ ഒഴിവുകള്‍ നികത്താത്തതാണ് പ്രധാന കാരണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജയ്പൂരില്‍ നടന്ന ഓള്‍ ഇന്‍ഡ്യ ലീഗല്‍ സര്‍വീസസ് അതോറിറ്റി മീറ്റില്‍ പങ്കെടുക്കുകയായിരുന്നു രമണയും റിജിജുവും.
          
CJI Ramana's reply | രാജ്യത്ത് കെട്ടിക്കിടക്കുന്ന 5 കോടി കേസുകളില്‍ ആശങ്ക പ്രകടിപ്പിച്ച് നിയമമന്ത്രി കിരണ്‍ റിജിജു; പിന്നാലെ മറുപടിയുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച നിയമമന്ത്രി, ഇത്തരം കേസുകള്‍ അഞ്ച് കോടി കവിയുമെങ്കിലും ജുഡീഷ്യറിയും സര്‍കാരും തമ്മിലുള്ള ഏകോപനത്തിലൂടെ കെട്ടിക്കിടക്കുന്നവയുടെ എണ്ണം കുറയ്ക്കാനാകുമെന്നും പറഞ്ഞു. ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സര്‍കാരും ജുഡീഷ്യറിയും മികച്ച ഏകോപനം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് സംസാരിച്ച ജസ്റ്റിസ് രമണ നിയമമന്ത്രിയുടെ അഭിപ്രായങ്ങളോട് പ്രതികരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു. 'അദ്ദേഹം ഈ പ്രശ്നം ഏറ്റെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. രാജ്യത്തിന് പുറത്ത് പോകുമ്പോള്‍, ഞങ്ങള്‍ക്കും ഇതേ ചോദ്യം നേരിടേണ്ടിവരും. ഒരു കേസ് എത്ര വര്‍ഷം നടക്കും? കെട്ടിക്കിടക്കാനുള്ള കാരണങ്ങള്‍ നിങ്ങള്‍ക്കെല്ലാം അറിയാം. ഞാന്‍ അത് വിശദീകരിക്കേണ്ടതില്ല. കഴിഞ്ഞ ചീഫ് ജസ്റ്റിസുമാര്‍-മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ജുഡീഷ്യല്‍ ഒഴിവുകള്‍ നികത്താത്തതും ജുഡീഷ്യറിയിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താത്തതുമാണ് പ്രധാന കാരണം എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം', അദ്ദേഹം വ്യക്തമാക്കി.

ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്ന ധാരാളം വിചാരണ തടവുകാരുടെ ഗുരുതരമായ പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും രമണ ആവശ്യപ്പെട്ടു. 'വിചാരണയില്ലാതെ നീണ്ടകാലം തടവില്‍ കഴിയുന്ന നടപടിക്രമങ്ങളെ ചോദ്യം ചെയ്യേണ്ടതുണ്ട്. രാജ്യത്തെ 6.10 ലക്ഷം തടവുകാരില്‍ 80 ശതമാനവും വിചാരണത്തടവുകാരാണ്, ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഈ പ്രക്രിയ ഒരു ശിക്ഷയാണ്', ചീഫ് ജസ്റ്റീസ് പറഞ്ഞു.

ജയിലുകളെ 'ബ്ലാക് ബോക്‌സുകള്‍' എന്ന് വിശേഷിപ്പിച്ച അദ്ദേഹം വിവിധ വിഭാഗങ്ങളിലെ തടവുകാരില്‍, പ്രത്യേകിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളില്‍പ്പെട്ടവരില്‍ വ്യത്യസ്തമായ സ്വാധീനം ചെലുത്തുന്നെന്ന് കൂട്ടിച്ചേര്‍ത്തു. 'ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍, നടപടിക്രമങ്ങള്‍ ഒരു ശിക്ഷയാണ്. വിവേചനരഹിതമായ അറസ്റ്റ് മുതല്‍ ജാമ്യം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് വരെ, വിചാരണത്തടവുകാരെ തടവില്‍ തുടരുന്നതിലേക്ക് നയിക്കുന്ന പ്രക്രിയയ്ക്ക് അടിയന്തിര ശ്രദ്ധ ആവശ്യമാണ്. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് സമഗ്രമായ പ്രവര്‍ത്തന പദ്ധതി ആവശ്യമാണ്. വിചാരണ കൂടാതെ നിരവധി പേര്‍ തടവില്‍ കഴിയുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എന്നാല്‍, വിചാരണത്തടവുകാരെ നേരത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പരിമിതപ്പെടുത്തരുത്', അദ്ദേഹം ചൂണ്ടിക്കാട്ടി.

Keywords:  Latest-News, National, Top-Headlines, Minister, Supreme Court of India, Supreme Court, Chief Justice, Country, Cases, CJI Ramana, CJI Ramana's reply after Kiren Rijiju flags concern over 5 crore pending cases.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia