Supreme Court | 'ഇതെന്താ ചന്തയോ'? കോടതിമുറിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച അഭിഭാഷകനെതിരെ നടപടിയെടുത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

 


ന്യൂഡല്‍ഹി: (KVARTHA) കോടതിമുറിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച അഭിഭാഷകനെതിരെ നടപടിയെടുത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. തുടര്‍ന്ന് ഫോണ്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ചീഫ് ജസ്റ്റിസ്, ഇത്തരം പ്രവൃത്തി ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. ഒന്നാം കോടതിമുറിയിലായിരുന്നു സംഭവം.


Supreme Court | 'ഇതെന്താ ചന്തയോ'? കോടതിമുറിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച അഭിഭാഷകനെതിരെ നടപടിയെടുത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

കോടതിമുറിയില്‍ അച്ചടക്കം കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ജഡ്ജിമാര്‍ എല്ലാം കാണുന്നുണ്ടെന്നും ചിലപ്പോള്‍ രേഖകള്‍ പരിശോധിക്കുകയാണെങ്കിലും ഞങ്ങളുടെ കണ്ണുകള്‍ എല്ലായിടത്തുമുണ്ടെന്നും അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കോടതിമുറിയിലുണ്ടായിരുന്നത്. ഇതിനിടെയാണ് ഒരു അഭിഭാഷകന്‍ ഫോണില്‍ സംസാരിച്ചത്. ഇതോടെ നടപടിക്രമങ്ങള്‍ നിര്‍ത്തിയ ചീഫ് ജസ്റ്റിസ് അഭിഭാഷകനെ നേരിട്ട് വിളിച്ച് ശാസിക്കുകയായിരുന്നു.

'ഫോണില്‍ സംസാരിക്കാന്‍ ഇതെന്താ ചന്തയോ' എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, അഭിഭാഷകന്റെ ഫോണ്‍ വാങ്ങിവെക്കാന്‍ കോര്‍ട് മാസ്റ്റര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. 'കോടതിമുറിയില്‍ അച്ചടക്കം കൃത്യമായി പാലിക്കേണ്ടതുണ്ട്. ജഡ്ജിമാര്‍ എല്ലാം കാണുന്നുണ്ട്. ഞങ്ങള്‍ ചിലപ്പോള്‍ രേഖകള്‍ പരിശോധിക്കുകയാവാം, എന്നാല്‍ ഞങ്ങളുടെ കണ്ണുകള്‍ എല്ലായിടത്തുമുണ്ട്' - എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Keywords:  CJI Justice Chandrachud Confiscates Lawyer's Mobile Phone; Here's Why, New Delhi, News, CJI Justice Chandrachud, Mobile Phone, Supreme Court, Warning, Mobile Phone, Lawyer, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia