സിവിക് സെൻസ്: ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടത്

 
 Illustrated civic sense guide with icons for cleanliness, traffic rules, polite speech

Photo Credit: Facebook/ Civic Sense

ADVERTISEMENT

● പൊതുസ്ഥലങ്ങളിൽ മാലിന്യം ഇടാതിരിക്കുക എന്നത് സിവിക് സെൻസാണ്.
● മറ്റുള്ളവരുമായി നല്ല വാക്കുകൾ ഉപയോഗിക്കണം.
● സഹാനുഭൂതിയോടെ പെരുമാറുക, ക്ഷമിക്കുക.
● നന്ദി പ്രകടിപ്പിക്കുക, ശബ്ദം നിയന്ത്രിക്കുക എന്നിവയും സിവിക് സെൻസിൽപ്പെടുന്നു.

സോളി.കെ.ജോസഫ്

(KVARTHA) നമ്മുടെ സമൂഹത്തിലെ പൗരന്മാർ തീർച്ചയായും അറിയേണ്ട ഒന്നാണ് 'സിവിക് സെൻസ്'. അത് ഈ രാജ്യത്ത് ജീവിക്കുന്ന പൗരൻ്റെ പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വമാണ് സൂചിപ്പിക്കുന്നത്. ഓരോ വ്യക്തിയിലൂടെയും സൗഹൃദപരവും, സുരക്ഷിതവും, ജീവിക്കാൻ നല്ലതുമായ ഒരു സമൂഹത്തിന് കാരണമാകുന്നതെങ്ങനെയെന്ന് പറഞ്ഞു തരുന്ന ഒന്നാണ് സിവിക് സെൻസ്. 

Aster_MIMS

എന്താണ് സിവിക് സെൻസ്?ഉദാഹരങ്ങൾ തുടങ്ങിയവയാണ് ഇവിടെ പ്രതിപാദിക്കുന്നത്. അത് എപ്രകാരമാണെന്ന് നമുക്ക് നോക്കാം.

എന്താണ് സിവിക് സെൻസ്? 
 

ഒരു വ്യക്തിയുടെ പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്തബോധവും, സാമൂഹിക മര്യാദ കളും പാലിക്കാനുള്ള പ്രവണതയുമാണ് സിവി ക് സെൻസ് (Civic Sense). ഇത് പൊതുസ്ഥല ങ്ങളിൽ മാന്യമായി പെരുമാറാനും, ചുറ്റുപാടുകളെ ശുചിത്വമായി സൂക്ഷിക്കാനും, മറ്റുള്ളവ രുടെ അവകാശങ്ങളെ മാനിക്കാനും, നിയമ ങ്ങൾ പാലിക്കാനും ഉള്ള ബോധത്തെ സൂചിപ്പിക്കുന്നു.

ഉദാഹരണങ്ങൾ 
 

1. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കുക. 
2. ക്യൂ നിന്ന് മറ്റുള്ളവർക്ക് അവസരം നൽകുക. 
3. റോഡ് നിയമങ്ങൾ പാലിക്കുക. 
4. പൊതുഗതാഗത സംവിധാനങ്ങളിൽ മാന്യമായ പെരുമാറ്റം. 
5. പ്രായം, ലിംഗഭേദം, സാമൂഹിക പശ്ചാത്തലം എന്നിവ പരിഗണിക്കാതെ എല്ലാവരെയും ബഹുമാനിക്കുക. 
6. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കു ക, നാശനഷ്ടം വരുത്താതിരിക്കുക. 
7. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ നല്ല വാക്കുകൾ ഉപയോഗിക്കുക, അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കുക. 
8. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും അവരോട് സഹാനുഭൂതിയോടെ പെരുമാറുകയും ചെയ്യുക. 
9. തെറ്റുകൾ സംഭവിക്കാം എന്ന് മനസ്സിലാക്കുകയും മറ്റുള്ളവരോട് ക്ഷമിക്കുകയും ചെയ്യുക. 
10. മറ്റുള്ളവർ ചെയ്യുന്ന സഹായങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുക. 
11. പൊതുസ്ഥലങ്ങളിലും താമസസ്ഥലങ്ങളിലും അമിതമായ ശബ്ദം ഉണ്ടാക്കാതിരിക്കുക.

സിവിക് സെൻസ് ഒരു സമൂഹത്തിന്റെ സംസ്കാ രത്തിന്റെയും, പുരോഗതിയുടെയും പ്രതിഫലന മാണ്. ഇത് വ്യക്തികളിൽ നിന്ന് തുടങ്ങി സമൂഹത്തെ മുഴുവൻ ഉയർത്തുന്നു. സിവിക് സെൻസ് ഒരു നല്ല സമൂഹത്തിന്റെ അടിത്തറയാണ്. ഓരോ വ്യക്തിയും ഈ ഗുണങ്ങൾ പ്രകടിപ്പിക്കുമ്പോൾ, അത് കൂടുതൽ സൗഹൃദപരവും, സുരക്ഷിതവും, ജീവിക്കാൻ നല്ലതുമായ ഒരു സമൂഹത്തിന് കാരണമാകുന്നു.

തീർച്ചയായും ഇവിടെ ജീവിക്കുന്ന ഒരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് ഇത്. ഈ അറിവ് കൂടുതൽ പേരിലേയ്ക്ക് എത്തിക്കാൻ സഹകരിക്കുക. മറ്റുള്ളവർക്കും പ്രയോജനപ്പെടട്ടെ...

സിവിക് സെൻസിൻ്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കൂ! നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Civic sense refers to a citizen's responsibility towards the public society and the tendency to follow social etiquette. It includes behaving respectfully in public, maintaining cleanliness, respecting others' rights, and obeying laws.

#CivicSense, #SocialResponsibility, #India, #Etiquette, #PublicManners, #GoodSociety

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia