SWISS-TOWER 24/07/2023

ECI | പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി പ്രളയം; ഔദ്യോഗികമായി തന്നെ പരാതി നൽകി സിപിഎമ്മും കോൺഗ്രസും

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ഏപ്രിൽ 21 ന് രാജസ്താനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി പ്രളയം. 17,000 ത്തിലധികം പേരാണ് നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സിപിഎമ്മും കോൺഗ്രസും ഔദ്യോഗികമായി തന്നെ പരാതി നൽകിയിട്ടുണ്ട്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് മാത്രം ബിജെപിക്കെതിരെ 16 പരാതികളാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്.

ECI | പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി പ്രളയം; ഔദ്യോഗികമായി തന്നെ പരാതി നൽകി സിപിഎമ്മും കോൺഗ്രസും

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ പഴയ പ്രസംഗം ഉദ്ധരിച്ച് മുസ്ലീങ്ങളെ 'നുഴഞ്ഞുകയറുന്നവർ' എന്നും 'അധിക കുട്ടികളുടെ നിർമ്മാതാക്കൾ' എന്നും വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി മോദി വിവാദ പരാമർശങ്ങൾ നടത്തിയത്. എന്നാൽ, പ്രധാനമന്ത്രി മോദി പരാമർശിച്ച മൻമോഹൻ സിംഗിൻ്റെ 18 വർഷം പഴക്കമുള്ള പ്രസംഗത്തിൽ, മുസ്ലീങ്ങൾക്ക് പ്രഥമ അവകാശം നൽകുന്നതിനെക്കുറിച്ച് മൻമോഹൻ സിംഗ് സംസാരിച്ചിട്ടേയില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു.

രാജ്യത്തെ 20 കോടിയോളം വരുന്ന മുസ്‌ലിംകളെ എങ്ങനെയാണ് 'നുഴഞ്ഞുകയറ്റക്കാർ' എന്ന വാക്ക് ഉപയോഗിക്കാനാവുകയെന്ന് പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച്, തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിക്കാനോ മതം, വിഭാഗം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യാനുള്ള അഭ്യർത്ഥനകൾ നടത്താനോ പാടില്ല. കൂടാതെ, ഏതെങ്കിലും മതപരമോ വംശീയമോ ആയ സമൂഹത്തിനെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.

ഈ നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷവും സോഷ്യൽ മീഡിയയിൽ ചിലരും പ്രധാനമന്ത്രി മോദിക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 1951ലെ ജനപ്രാതിനിധ്യ നിയമം, സുപ്രീം കോടതി വിധികൾ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്നിവയുടെ ലംഘനവുമായി ബന്ധപ്പെട്ട് 16 പരാതികൾ തങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയതായി ജയറാം രമേശ് പറഞ്ഞു. ഈ പരാതികളിൽ ഉടൻ നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് പ്രതീക്ഷ പ്രകടിപ്പിച്ചു

Keywords: News, National, New Delhi, Lok Sabha Election, Congress, BJP, Politics, Social Media, CPM, Complaint, Citizens write to ECI demanding action against PM Modi for 'hate speech'.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia