Road Renaming | ശനിയാഴ്ച 100-ാം പിറന്നാള്‍: റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേരിടാനുള്ള തീരുമാനം മാറ്റി

 


ADVERTISEMENT

അഹ് മദാബാദ്: (www.kvartha.com) നഗരത്തിലെ റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേരിടാനുള്ള തീരുമാനം ഒടുവില്‍ അഹ് മദാബാദ് കോര്‍പറേഷന്‍ മാറ്റിവച്ചു. പ്രധാനമന്ത്രി മോദിയുടെ അമ്മ ഹിരാബെന്നിന് ശനിയാഴ്ച 100 വയസ്സ് പൂര്‍ത്തിയാകുകയാണ്.

Road Renaming | ശനിയാഴ്ച 100-ാം പിറന്നാള്‍: റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേരിടാനുള്ള തീരുമാനം മാറ്റി

പിറന്നാള്‍ ദിവസം അമ്മയെ കാണാന്‍ മോദി എത്തും. ഗാന്ധിനഗറില്‍ മോദിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിക്കൊപ്പമാണ് നിലവില്‍ അമ്മ താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബിജെപി ഭരണത്തിലുള്ള കോര്‍പറേഷന്റെ മേയര്‍ ഹിതേഷ് മക് വാന റോഡിന് 'പൂജ്യ ഹിരാബെന്‍ മാര്‍ഗ്' എന്ന് പേരിടുമെന്നു പ്രഖ്യാപിച്ചത്.

എന്നാല്‍ തീരുമാനം തീരുമാനം മാറ്റിയത് സംബന്ധിച്ച് വ്യാഴാഴ്ച കോര്‍പറേഷന്‍ പ്രസ്താവനയിറക്കി. റോഡുകള്‍ക്ക് പേര് നല്‍കുന്നതിനുള്ള നയത്തിന് നിലവില്‍ കോര്‍പറേഷന്‍ രൂപം നല്‍കിയിട്ടില്ലെന്നും നയം രൂപീകരിച്ചശേഷം ഭാവിയില്‍ തീരുമാനമെടുക്കുമെന്നുമാണ് പ്രസ്താവനയില്‍ പറഞ്ഞത്.

Keywords:  Citizens Authority in Gujarat delays road naming plan after Prime Minister Modi’s mother, Ahmedabad, News, Prime Minister, Narendra Modi, Birthday Celebration, Road, Statement, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia