Jobs | 10-ാം ക്ലാസ് പാസായവരാണോ? 69,100 രൂപ വരെ ശമ്പളം നേടാം; സിഐഎസ്എഫിൽ വൻ അവസരം; യോഗ്യത, എങ്ങനെ അപേക്ഷിക്കാം, വിശദമായറിയാം
Jan 14, 2023, 13:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ-കം-പമ്പ്-ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF) ഉടൻ ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യാൻ പോകുന്നു. മൊത്തം 451 പേരെ സിഐഎസ്എഫ് നിയമിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ്
അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികളെ ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റിനും (PST), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിനും (PET) വിളിക്കും. എഴുത്തുപരീക്ഷയിലെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
യോഗ്യത
ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർഥി പത്താം ക്ലാസ് പാസായിരിക്കണം. ഇതിനുപുറമെ, ഹെവി മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ട്രാൻസ്പോർട്ട് വെഹിക്കിൾ അല്ലെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ, മോട്ടോർ സൈക്കിൾ എന്നിവ ഓടിച്ച മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
അപേക്ഷകർ 21 വയസുള്ളവരായിരിക്കണം. പരമാവധി പ്രായപരിധി 27 വയസാണ്.
ശമ്പളം
പേ മാട്രിക്സ് ലെവൽ 3 അനുസരിച്ച് പ്രതിമാസം 21,700 രൂപ മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം
1. ആദ്യം ഔദ്യോഗിക വെബ്സൈറ്റായ https://cisfrectt(dot)in സന്ദർശിക്കുക.
2. 'Login' ക്ലിക്ക് ചെയ്യുക. അതിനുശേഷം 'NEW REGISTRATION' എന്നതിലേക്ക് പോകുക. തുടർന്ന് രജിസ്ട്രേഷൻ ചെയ്യുക.
3. ശേഷം ലോഗിൻ ചെയ്ത് 'APPLY PART' എന്നതിലേക്ക് പോകുക.
4. തുടർന്ന് ഒരു പുതിയ പേജ് തുറക്കും, ഇവിടെ 'രജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും' നൽകി സമർപിക്കുക.
5. ശേഷം ഒരു പുതിയ പേജ് തുറക്കും. ഇവിടെ 'CONSTABLE/DRIVER & DCPO - 2022' എന്നതിൽ ക്ലിക്ക് ചെയ്യുക.
6. അപേക്ഷാ ഫോം ശ്രദ്ധാപൂർവം പൂരിപ്പിക്കുക. എല്ലാ വിശദാംശങ്ങളും ഒരിക്കൽ കൂടി പരിശോധിക്കുക. അതിനു ശേഷം സമർപ്പിക്കുക.
7. തുടർന്ന് നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്ത് ഒപ്പിടുക. ശേഷം അപേക്ഷാ ഫീസ് അടയ്ക്കുക. എല്ലാം കഴിഞ്ഞാൽ പ്രിന്റ് ഔട്ട് എടുക്കുക.
Keywords: News,National,India,New Delhi,Job,Top-Headlines,Latest-News, CISF Driver Recruitment 2023: 451 Vacancies to be Filled, Notification Expected Soon
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

