Actress Released | ട്രോഫിക്കുള്ളില്‍ ലഹരിമരുന്ന് ഒളിപ്പിച്ചുവച്ചശേഷം പൊലീസിനെ വിവരം അറിയിച്ച് ശാര്‍ജയിലെ ജയിലിലാക്കി; നിരപരാധിത്വം തിരിച്ചറിഞ്ഞ് മോചനം; പുറത്തിറങ്ങിയ മകളെ കണ്ട് തുള്ളിച്ചാടി അമ്മ; കണ്ണുനിറഞ്ഞ് ബോളിവുഡ് നടി ക്രിസാന്‍ പെരേര
Apr 27, 2023, 13:56 IST
മുംബൈ: (www.kvartha.com) ട്രോഫിക്കുള്ളില്‍ ലഹരിമരുന്ന് ഒളിപ്പിച്ചുവച്ചശേഷം പൊലീസിനെ വിവരം അറിയിച്ച് ശാര്‍ജയിലെ ജയിലിലാക്കിയ താരത്തിന് നിരപരാധിത്വം തിരിച്ചറിഞ്ഞ് ഒടുവില്‍ മോചനം. ബോളിവുഡ് താരം ക്രിസാന്‍ പെരേരയ്ക്കാണ് ചെയ്യാത്ത തെറ്റിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്.
മോചനത്തിനുശേഷം നാട്ടിലുള്ള കുടുംബവുമായി നടി വീഡിയോ കോളിലൂടെ സംസാരിച്ചു. ബുധനാഴ്ചയാണ് ക്രിസാന്‍ ശാര്‍ജ സെന്‍ട്രല്‍ ജയിലില്‍നിന്നു മോചിതയായത്. ഇരുപത്തേഴുകാരിയായ നടി ജയില്‍മോചനത്തിനു പിന്നാലെ അമ്മയുമായി നടത്തിയ വീഡിയോ കോളിന്റെയും മകളെ കണ്ട് അമ്മ സന്തോഷത്തോടെ തുള്ളിച്ചാടുന്നതിന്റെയും വീഡിയോ സഹോദരന്‍ കെവിന്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
'ക്രിസാന്‍ ജയില്‍മോചിതയായി! 48 മണിക്കൂറിനുള്ളില്‍ അവള്‍ ഇന്‍ഡ്യയിലെത്തും' എന്ന് വീഡിയോയ്‌ക്കൊപ്പം കെവിന്‍ കുറിച്ചു. അമ്മയുമായും മറ്റു കുടുംബാംഗങ്ങളുമായും വീഡിയോ കോളിലൂടെ സംസാരിക്കുമ്പോള്‍ നടിയുടെ കണ്ണുകള്‍ പലപ്പോഴും നിറഞ്ഞുതുളുമ്പി. 48 മണിക്കൂറിനുള്ളില്‍ ക്രിസാനിനെ ഇന്‍ഡ്യയില്‍ എത്തിക്കുമെന്ന് മുംബൈ ജോയിന്റ് കമിഷണര്‍ ഓഫ് പൊലീസ് (ക്രൈം) ലഖ്മി ഗൗതമിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
കൈവശം കൊണ്ടുപോയ ട്രോഫിക്കുള്ളില്‍ ക്രിസാന്‍ അറിയാതെ ലഹരിമരുന്ന് ഒളിപ്പിച്ചുവച്ചശേഷം മുബൈ സ്വദേശികളായ രണ്ടുപേര്‍ ശാര്‍ജ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ആന്റണി പോള്‍, രാജേഷ് ബോബത്ത (രവി) എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ ഒന്നിനായിരുന്നു ക്രിസാന്‍ ചെയ്യാത്ത കുറ്റത്തിന് ശാര്‍ജ വിമാനത്താവളത്തില്‍ അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് മുംബൈ പൊലീസ് പറയുന്നത്:
നായ്ക്കുട്ടിയെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് പലവട്ടം ക്രിസാനിന്റെ കുടുംബവുമായി ആന്റണി വഴക്കുണ്ടാക്കിയിട്ടുണ്ട്. രാജ്യാന്തര വെബ് സീരീസിന്റെ ഓഡിഷനായി ശാര്‍ജയിലേക്കു പോകണമെന്നാവശ്യപ്പെട്ട് രാജേഷ് ആണ് ക്രിസാനിനെ സമീപിച്ചത്. പോകുമ്പോള്‍ ഓഡിഷന്റെ ആവശ്യത്തിനായി ട്രോഫി കരുതണമെന്ന് പറഞ്ഞ് ലഹരിമരുന്ന് ഒളിപ്പിച്ച ട്രോഫി കൂടി നല്‍കുകയായിരുന്നു.
അറസ്റ്റിലായ ക്രിസാനിനെ മോചിപ്പിക്കണമെങ്കില്‍ 80 ലക്ഷം രൂപ നല്‍കണമെന്നും ഇയാള്‍ പെരേര കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന്റെ ചുരുളഴിച്ചതിന് പിന്നാലെ ബന്ധപ്പെട്ട രേഖകള്‍ മുംബൈ പൊലീസ് ശാര്‍ജ പൊലീസിനു കൈമാറി. ഇതോടെയാണ് ക്രിസാനിന്റെ മോചനം സാധ്യമായത്.

Keywords: 'Chrisann, You're Free': Tears Over Call As Actress Released From UAE Jail, Mumbai, News, Bollywood Actress, Drug, Seized, Arrested, Police, Airport, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.