Gas Leakage | വെള്ളം ശുചീകരിക്കാന്‍ തയ്യാറാക്കിയ ടാങ്കില്‍ നിന്ന് ക്ലോറിന്‍ വാതക ചോര്‍ച; ഭോപാലില്‍ ചുമയും ശ്വാസംമുട്ടുമായി 15 പേര്‍ ആശുപത്രിയില്‍

 


ADVERTISEMENT


ഭോപാല്‍: (www.kvartha.com) ക്ലോറിന്‍ വാതക ചോര്‍ചയെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് കുട്ടികളുള്‍പെടെ 15 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ ആരോഗ്യനിലയില്‍ പ്രശ്‌നമൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

വെള്ളം ശുചീകരിക്കാന്‍ തയ്യാറാക്കിയ ടാങ്കില്‍ നിന്നാണ് വാതക ചോര്‍ച ഉണ്ടായതെന്നാണ് വിവരം. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ വാതകത്തിന്റെ അതിരൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി നോക്കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 
Aster_MIMS

Gas Leakage | വെള്ളം ശുചീകരിക്കാന്‍ തയ്യാറാക്കിയ ടാങ്കില്‍ നിന്ന് ക്ലോറിന്‍ വാതക ചോര്‍ച; ഭോപാലില്‍ ചുമയും ശ്വാസംമുട്ടുമായി 15 പേര്‍ ആശുപത്രിയില്‍


പിന്നാലെ നിരവധി ആളുകള്‍ക്ക് ചുമയും ശ്വാസംമുട്ടും ഛര്‍ദിയും അനുഭവപ്പെട്ടു. ചിലര്‍ക്ക് കണ്ണുകളില്‍ അസ്വസ്ഥതയുമുണ്ടായി. രണ്ട് കുട്ടികള്‍ ബോധരഹിതരായി. അപ്പോള്‍ തന്നെ പൊലീസിനെയും അഗ്‌നിശമന വകുപ്പിനെയും വിവരമറിയിച്ചു. അവരെത്തിയാണ് സ്ഥലത്തെ പ്രതിസന്ധി പരിഹരിച്ചത്. അരമണിക്കൂറിനുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിച്ചതായി ഭോപാല്‍ കലക്ടര്‍ അറിയിച്ചു.

Keywords:  News,National,India,Madhya pradesh,Bhoppal,hospital,Health,Health & Fitness, Chlorine Gas Leakage From Water Tank Triggers Panic in Bhopal; Situation Under Control, Say Officials
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia