Video Out | 18 വര്‍ഷങ്ങള്‍ക്ക് ശേഷം ചിരഞ്ജീവിയും തൃഷയും വീണ്ടും ഒന്നിക്കുന്നു; 'വിശ്വംഭര'യുടെ വീഡിയോ പങ്കുവെച്ച് താരം!

 


ചെന്നൈ: (KVARTHA) ചിരഞ്ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രമാണ് ഭോലാ ശങ്കര്‍'. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേകായിരുന്നു ചിത്രം. വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകനായ ചിരഞ്ജീവി എത്തിയത്.

എന്നാല്‍ ബോലാ ശങ്കറിന് വന്‍ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായതെന്നുമാണ് ബോക്‌സ് ഓഫീസ് റിപോര്‍ടില്‍ നിന്ന് വ്യക്തമായത്. മെഹര്‍ രമേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ കീര്‍ത്തി സുരേഷ് എത്തിയപ്പോള്‍ തമന്നയായിരുന്നു നായിക.

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് വിശ്വംഭര. വസിഷ്ഠ മല്ലിഡി സംവിധാനം ചെയ്യുന്ന ചിരഞ്ജീവിയുടെ ഒരു ഫാന്റസി ത്രിലര്‍ ചിത്രമായിരിക്കും വിശംഭര. ഇപ്പോഴിതാ, വിശ്വംഭരയിലേക്ക് നായികയായി തൃഷ എത്തിയതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിരഞ്ജീവി. 18 വര്‍ഷങ്ങള്‍ക്ക് ശേഷം ചിരഞ്ജീവിയും തൃഷയും വീണ്ടും ഒന്നിക്കുന്നത്.


Video Out | 18 വര്‍ഷങ്ങള്‍ക്ക് ശേഷം ചിരഞ്ജീവിയും തൃഷയും വീണ്ടും ഒന്നിക്കുന്നു; 'വിശ്വംഭര'യുടെ വീഡിയോ പങ്കുവെച്ച് താരം!

 

അനുഷ്‌ക ഷെട്ടിയുള്‍പടെ നായികയാകാന്‍ പുതിയ ചിത്രത്തിലേക്ക് പരിഗണിക്കുന്നു എന്ന് വിശ്വംഭരയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതായി റിപോര്‍ടുകളുണ്ടായിരുന്നു. ഐശ്വര്യ റായ്‌യുടെ പേരും ചിത്രത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. ഒടുവില്‍ തൃഷ നായികയായി എത്തിയിരിക്കുകയാണ്.

ചിരഞ്ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്ഠയുടെ പുതിയ ചിത്രത്തില്‍ എത്തുകയെന്ന് റിപോര്‍ടുണ്ട്. ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേരെന്നുമാണ് റിപോര്‍ട്. ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നതിനാല്‍ ആ നാട്ടിലെ ഭാഷാ ശൈലിയിലായിരിക്കും ചിരഞ്ജീവി സംസാരിക്കുക. എങ്ങനെയാണ് ആ സാധാരണ മനുഷ്യന്‍ ചിത്രത്തില്‍ നായകനായി മാറുന്നതെന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.

Keywords: News, National, National-News, Video, Cinema-News-സിനിമ-വാർത്തകൾ, Actors, Chiranjeevi, Trisha Vishwambhara, Cideo Out, Cinema, Film, Actress, Song, Chennai News, Chennai: Watch the reunion of Chiranjeevi and Trisha after 18 years on sets of 'Vishwambhara'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia