Chirag Paswan | സീറ്റ് സംബന്ധിച്ച് ബി ജെ പിയുമായുള്ള ചര്‍ച പൂര്‍ത്തിയായി; പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ചിരാഗ് പാസ്വാന്‍

 


ന്യൂഡെല്‍ഹി: (KVARTHA) ബിഹാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സീറ്റ് സംബന്ധിച്ച് ബി ജെ പിയുമായുള്ള ചര്‍ച പൂര്‍ത്തിയായെന്ന് വ്യക്തമാക്കി എല്‍ ജെ പി നേതാവ് ചിരാഗ് പാസ്വാന്‍. ചര്‍ചയില്‍ പൂര്‍ണ സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ ഉചിതമായ സമയത്ത് പുറത്തുവിടുമെന്നും പസ്വാന്‍ പറഞ്ഞു. എക്സില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് ഒപ്പമുള്ള ചിത്രവും ചിരാഗ് പങ്കുവെച്ചു.

Chirag Paswan | സീറ്റ് സംബന്ധിച്ച് ബി ജെ പിയുമായുള്ള ചര്‍ച പൂര്‍ത്തിയായി; പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ചിരാഗ് പാസ്വാന്‍


2019-ല്‍ രാംവിലാസ് പാസ്വന്റെ നേതൃത്വത്തിലുള്ള എല്‍ ജെ പി മത്സരിച്ച് വിജയിച്ച ആറ് സീറ്റ് കൂടാതെ ഇത്തവണ രണ്ടെണ്ണം കൂടി അധികമായി വാഗ്ദാനം ചെയ്തുവെന്നാണ് ചിരാഗുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. എല്‍ ജെ പിയുമായി ഇന്‍ഡ്യാമുന്നണി തുറന്ന ചര്‍ച നടത്തിയതായുള്ള വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചിരാഗ് പാസ്വാന്‍ എന്‍ ഡി എയുമായുള്ള സീറ്റ് വിഭജനം സംബന്ധിച്ചുള്ള കാര്യം എക്സില്‍ വ്യക്തമാക്കിയത്.

രാംവിലാസ് പാസ്വാന്റെ മരണത്തോടെ പാര്‍ടി നേതൃത്വം സംബന്ധിച്ച് മകന്‍ ചിരാഗ് പാസ്വാനും സഹോദരന്‍ പശുപതി കുമാര്‍ പരാസുമായി ഉടലെടുത്ത തര്‍ക്കം എല്‍ ജെ പി യുടെ തകര്‍ചയിലേക്ക് നയിച്ചിരുന്നു. ഇതോടെ എല്‍ ജെ പിയുടെ നേതൃത്വം ചിരാഗ് പാസ്വാനിലെത്തുകയും പശുപതി കുമാര്‍ പരാസിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ടി (RLJP) എന്ന പുതിയ പാര്‍ടി ഉടലെടുക്കുകയും ചെയ്തു. എന്‍ ഡി എ മന്ത്രിസഭയില്‍ ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രിയാണ് പശുപതി പരസ്.

നിലവില്‍ ഹജിപുര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പശുപതിക്ക് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. മാത്രമല്ല, ഈ സീറ്റ് കൂടി എല്‍ ജെ പിക്ക് വാഗ്ദാനം നല്‍കിയതായാണ് സൂചന. പകരം, ഒരു ഗവര്‍ണര്‍ പദവി പശുപതിക്ക് നല്‍കുമെന്നുള്ള വാര്‍ത്തയും പുറത്തുവരുന്നുണ്ട്.

Keywords: Chirag Paswan's LJP Seals Lok Sabha Seat-Sharing Accord With BJP In Bihar, New Delhi, News, Politics, Social Media, Chirag Paswan, LJP, Lok Sabha Seat, BJP, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia