94 മീറ്റര്‍ ആഴത്തിലുള്ള ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാനൊരുങ്ങി ചൈന

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെയ്ജിംഗ്: (www.kvartha.com 24/07/2017) 94 മീറ്റര്‍ ആഴത്തിലുള്ള ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ വരുന്നു. ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലാണ് ഈ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ചോങ്കിംഗിലെ ഹോംഗ്തുഡിയില്‍ 60 മീറ്റര്‍ ആഴത്തിലുള്ള സ്റ്റേഷനില്‍ നിന്നു മെട്രോ ലൈന്‍ 94 താഴ്ചയുള്ള സ്റ്റേഷനിലേക്ക് നീട്ടും. ഇതോടെ ഇത് രാജ്യത്തെ ഏറ്റവും ആഴത്തിലുള്ള മെട്രോ സംവിധാനമാകും.

 94 മീറ്റര്‍ ആഴത്തിലുള്ള ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാനൊരുങ്ങി ചൈന


പുതിയ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്തെത്താന്‍ 94 എലിവേറ്റര്‍ വേണമെന്നാണ് കണക്കാക്കുന്നത്. ഹോംഗ്തുഡി സ്റ്റേഷനില്‍ ഇപ്പോള്‍ 32 എലിവേറ്ററുകളുണ്ട്. ഇത് 91 ആയി ഉയര്‍ത്താനാണ് അധികൃതരുടെ തീരുമാനം. ഈ വര്‍ഷം അവസാനത്തോടെ ഭൂഗര്‍ഭ സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ ദൈര്‍ഘ്യം കുറയ്ക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ഭൂഗര്‍ഭ റെയില്‍വേ ലൈനിന്റെ നീളം കൂട്ടുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സ്റ്റേഷന്‍ നിര്‍മിക്കുക എന്നതാണ് വെല്ലുവിളി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: China, Metro, News, Railway Station, National, China's deepest subway station under construction.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia