Internet Addiction |കുട്ടികള്‍ക്ക് രാത്രികാലങ്ങളില്‍ മൊബൈല്‍ ഫോണും നെറ്റുമില്ല; കടുത്ത നിയമവുമായി ചൈന; 18 വയസില്‍ താഴെയുള്ള എല്ലാവര്‍ക്കും ബാധകം

 


ബെയ്ജിങ്: (www.kvartha.com) വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ള കുട്ടികളുടെ ഇന്റര്‍നെറ്റ് അടിമത്തം കുറയ്ക്കാന്‍ കടുത്ത നിയമം കൊണ്ടുവരാനുള്ള നീക്കവുമായി ചൈന. കുട്ടികളിലെ രാത്രിയിലെ സ്മാര്‍ട് ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗം കുറയ്ക്കാനാണ് നിയമം കൊണ്ടുവരുന്നത്. പൊതുജനാഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബര്‍ രണ്ടിനു പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന റിപോര്‍ടുകള്‍ പുറത്തുവരുന്നു.

18 വയസ്സില്‍ താഴെയുള്ള എല്ലാവര്‍ക്കും രാത്രി 10 മണി മുതല്‍ രാവിലെ ആറുമണി വരെ മൊബൈല്‍ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനു കര്‍ശന നിയന്ത്രണമുണ്ടാകും. പകല്‍ സമയങ്ങളിലും ഫോണ്‍ ഉപയോഗിക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്.

എട്ടു വയസ്സു വരെയുള്ളവര്‍ക്കു ദിവസം പരമാവധി 40 മിനിറ്റ് മാത്രമാണ് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം. പ്രായത്തിനനുസരിച്ച് ചെറിയ ഏറ്റക്കുറച്ചിലുണ്ടാകും. 16-17 വയസ്സുള്ളവര്‍ക്ക് രണ്ടു മണിക്കൂര്‍വരെ ഫോണ്‍ ഉപയോഗിക്കാം.

Internet Addiction |കുട്ടികള്‍ക്ക് രാത്രികാലങ്ങളില്‍ മൊബൈല്‍ ഫോണും നെറ്റുമില്ല; കടുത്ത നിയമവുമായി ചൈന; 18 വയസില്‍ താഴെയുള്ള എല്ലാവര്‍ക്കും ബാധകം

സൈബര്‍ സ്‌പേസ് അഡ് മിനിസ്‌ട്രേഷന്‍ ഓഫ് ചൈന (CAC) ആണ് പുതിയ നിയമത്തിന്റെ ചട്ടക്കൂട് തയാറാക്കിയത്. 'ഇന്റര്‍നെറ്റിന്റെ പോസിറ്റീവ് റോള്‍ മെച്ചപ്പെടുത്തുകയും മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയും കുട്ടികളുടെ നെറ്റ് അടിമത്തം ഇല്ലാതാക്കുകയുമാണ് ലക്ഷ്യം' എന്ന് സിഎസി പറഞ്ഞു. ലോകത്തില്‍ തന്നെ ഏറ്റവും കടുപ്പമേറിയ ഇന്റര്‍നെറ്റ് നിയന്ത്രണ നിയമമാണിതെന്നാണ് വിലയിരുത്തല്‍. മാതാപിതാക്കള്‍ക്കുള്ള ഇളവ് കുട്ടികള്‍ക്കായി ദുരുപയോഗപ്പെടുത്തിയേക്കുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

Keywords:  China's Big New Rules For Children To Fight Internet Addiction, Beijing, News, Politics, Children,  Internet Addiction, China's Big New Rules, Mobile Phone, Parents, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia