Accidental Death | ഘോഷയാത്ര കാണാനെത്തിയവര്‍ക്കിടയിലേക്ക് ട്രക് ഇടിച്ച് കയറി അപകടം; സ്ത്രീകളും കുട്ടികളുമടക്കം 12 മരണം; നിരവധി പേര്‍ക്ക് പരുക്ക്; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും, നഷ്ട പരിഹാരം പ്രഖ്യാപിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പട്‌ന: (www.kvartha.com) ഘോഷയാത്ര കാണാനെത്തിയവര്‍ക്കിടയിലേക്ക് ട്രക് ഇടിച്ച് കയറി നാല് കുട്ടികളും സ്ത്രീകളുമടക്കം 12 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. വടക്കന്‍ ബീഹാറില്‍ വൈശാലി ജില്ലയിലെ ദേസ്രി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പ്രാദേശിക ദേവനായ ഭൂമിയാ ബാബയെ പ്രാര്‍ഥിക്കാനായി റോഡരികിലെ മരത്തിന് മുന്നില്‍ നാട്ടുകാര്‍ ഒത്തുകൂടിയപ്പോഴാണ് ദുരന്തം.  
Aster mims 04/11/2022

'ഒമ്പത് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് പലരേയും ഹാജിപൂരിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരണത്തിന് കീഴടങ്ങി. ഗുരുതര പരുക്കേറ്റവരെ പട്നയിലെ ആശുപത്രികളിലേക്ക് മാറ്റി- സംഭവസ്ഥലം ഉള്‍പെടുന്ന മഹുവ നിയമസഭാ മണ്ഡലത്തിലെ ആര്‍ ജെ ഡി എം എല്‍ എ മുകേഷ് റൗഷന്‍ പറഞ്ഞു. 

അപകടത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

'ബീഹാറിലെ വൈശാലിയിലുണ്ടായ അപകടം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കും. പരുക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും'- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

രാഷ്ട്രപതി ദ്രൗപതി മുര്‍മു സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി. അപകടം അങ്ങേയറ്റം വേദനാജനകമാണെന്ന് അവര്‍ പറഞ്ഞു.  

Accidental Death | ഘോഷയാത്ര കാണാനെത്തിയവര്‍ക്കിടയിലേക്ക് ട്രക് ഇടിച്ച് കയറി അപകടം; സ്ത്രീകളും കുട്ടികളുമടക്കം 12 മരണം; നിരവധി പേര്‍ക്ക് പരുക്ക്; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും, നഷ്ട പരിഹാരം പ്രഖ്യാപിച്ചു


മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും അനുശോചനം അറിയിച്ചു. പരുക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും നഷ്ടപരിഹാരം വേഗത്തില്‍ വിതരണം ചെയ്യാനും ജില്ല ഭരണകൂടത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

വിവാഹവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായാണ് ഘോഷയാത്ര നടത്തിയതെന്നും ഇതിനിടെ മഹ്നാര്‍- ഹാജിപൂര്‍ ഹൈവേയിലൂടെ അമിതവേഗതയില്‍ വരികയായിരുന്ന ട്രക് നിയന്ത്രണം നഷ്ടപ്പെട്ട് നാട്ടുകാര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നും വൈശാലി പൊലീസ് സൂപ്രണ്ട് മനീഷ് കുമാര്‍ പറഞ്ഞു. 

അതേസമയം, പൊലീസ് സംഭവസ്ഥലത്തെത്താന്‍ വൈകിയെന്നാരോപിച്ച് നിരവധി പേര്‍ രോഷാകുലരായി മുദ്രാവാക്യം വിളിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ക്രമസമാധാന നില നിയന്ത്രണവിധേയമാക്കാനും സമീപത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടായിരുന്നെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

Keywords:  News,National,India,Accident,Bihar,Death,Accidental Death,Compensation,Prime Minister,Narendra Modi,President,Police, Children Among 12 Killed In Bihar As Truck Rams Into Religious Procession



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia