Tragedy | ദീപാവലി ആഘോഷത്തിനായി സജ്ജമാക്കിയ അലങ്കാരവിളക്കില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം
Oct 30, 2024, 22:02 IST


Representational Image Generated By Meta AI
● രാത്രി ഏഴ് മണിയോടെയാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്
● ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
● സംഭവത്തില്‍ പൊലീസ് കേസെടുത്തു
ന്യൂഡെല്‍ഹി: (KVARTHA) ദീപാവലി ആഘോഷത്തിനായി സജ്ജമാക്കിയ അലങ്കാരവിളക്കില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. ചൊവ്വാഴ്ചാണ് സംഭവം. മുകുന്ദ് പുരിലെ രാധാ വിഹാറില്‍ സന്തോഷ് എന്നയാളുടെ മൂന്ന് കുട്ടികളില്‍ ഇളയ മകനായ സാഗര്‍ ആണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വീട്ടുടമയായ സര്‍ജുര്‍ ഷാ ഇലക്ട്രിക് ലൈറ്റുകള്‍ വാങ്ങി വീടിന്റെ മുകള്‍ഭാഗം അലങ്കരിച്ചിരുന്നു. അതില്‍നിന്ന് രാത്രി ഏഴ് മണിയോടെയാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 10. 38-ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തതായും പൊലീസ് പറഞ്ഞു.
#Tragedy, #NewDelhi, #FestivalSafety, #ChildSafety
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.