Found dead | 'കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അയല്‍വാസിയുടെ കുഞ്ഞുങ്ങളെ കെട്ടിടത്തില്‍ നിന്നും താഴേക്കെറിഞ്ഞു'; 5 വയസുകാരന് ദാരുണാന്ത്യം, 4 വയസുള്ള പെണ്‍കുഞ്ഞിന് ഗുരുതര പരുക്ക്; യുവാവ് അറസ്റ്റില്‍
Mar 1, 2023, 13:44 IST
താനെ: (www.kvartha.com) കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അയല്‍വാസിയുടെ കുഞ്ഞുങ്ങളെ കെട്ടിടത്തില്‍നിന്നും താഴേക്കെറിഞ്ഞെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ആസിഫ് എന്നയാളാണ് അറസ്റ്റിലായത്. കുട്ടികളുടെ മാതാവിന്റെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുംബ്ര ടൗണ്‍ഷിപിലെ ദേവിപ്രദയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ അഞ്ചു വയസ്സുകാരന് ദാരുണമായി കൊല്ലപ്പെട്ടു. നാലു വയസ്സുള്ള പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കുട്ടികളുടെ മാതാവും ആസിഫിന്റെ ഭാര്യയും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇത് ആസിഫിന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടയിലാണ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ ആസിഫ് താഴേക്ക് എറിഞ്ഞത്. മരിച്ച അഞ്ചു വയസ്സുകാരന്റെ മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി സമീപത്തെ സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Child found dead in house, Sister injured; Man Arrested, Thane, News, Killed, Complaint, Children, Injured, Police, Arrested, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.