Dead | 'യുപിയില്‍ കുഞ്ഞിനെ ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് മന്ത്രവാദി തറയിലെറിയുകയും പല്ല് പൊട്ടിക്കുകയും ചെയ്തു'; ബോധരഹിതനായ ഒരു വയസുകാരന്‍ മരണത്തിന് കീഴടങ്ങി

 


ന്യൂഡെല്‍ഹി: (www.kvartha.com) യുപിയില്‍ ഒരു വയസുള്ള കുഞ്ഞ് മന്ത്രവാദിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍. ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് കുഞ്ഞിനെ തറയിലെറിയുകയും പല്ല് പൊട്ടിക്കുകയും ചെയ്തുവെന്നും തല്‍ക്ഷണം തന്നെ കുഞ്ഞ് മരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. യുപിയിലെ ബുലാന്ദ ഷഹര്‍ ജില്ലയിലെ ധകാര്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്.

Dead | 'യുപിയില്‍ കുഞ്ഞിനെ ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് മന്ത്രവാദി തറയിലെറിയുകയും പല്ല് പൊട്ടിക്കുകയും ചെയ്തു'; ബോധരഹിതനായ ഒരു വയസുകാരന്‍ മരണത്തിന് കീഴടങ്ങി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

രോഗബാധിതനായ ആണ്‍കുഞ്ഞിനെയും കൊണ്ടാണ് ദമ്പതികള്‍ വ്യാഴാഴ്ച രാത്രി മന്ത്രവാദിയുടെ അടുത്തെത്തിയത്. മന്ത്രവാദി കുഞ്ഞിന്റെ പല്ല് പൊട്ടിച്ചതിനു ശേഷം നിലത്തേക്ക് എറിയുകയായിരുന്നു. കുട്ടി ബോധരഹിതനായെന്ന് മനസിലാക്കിയപ്പോള്‍ രക്ഷിതാക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

കുട്ടിയുടെ കുടുംബം ഉടന്‍ തന്നെ മൃതദേഹവുമായി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് അയച്ചു.

ദിവസങ്ങള്‍ക്കു മുമ്പ് മധ്യപ്രദേശിലും സമാന സംഭവം നടന്നതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. മൂന്നുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മന്ത്രവാദി ഇരുമ്പ് ദണ്ഡുകൊണ്ട് 51 തവണ മര്‍ദിക്കുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു. ന്യൂമോണിയ ബാധിച്ച കുഞ്ഞിനെയാണ് ചികിത്സക്കായി രക്ഷിതാക്കള്‍ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുവന്നത്.

ഡോക്ടര്‍മാരുടെ കുറവും മതിയായ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ഉത്തരേന്‍ഡ്യയിലെ ഗ്രാമീണ മേഖലകളില്‍ പല കുടുംബങ്ങളും ചികിത്സക്കായി മന്ത്രവാദികളെ ആശ്രയിക്കുന്നത് പതിവാണ്.

Keywords:  Child Found Dead in House, New Delhi, News, Attack, Dead, Dead Body, Complaint, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia