Train Ticket | ട്രെയിനിൽ യാത്ര ചെയ്യാൻ എത്ര വയസ് മുതലുള്ളവർക്ക് ടിക്കറ്റ് വേണം, കുട്ടികൾക്ക് ഇളവുണ്ടോ, ആനുകൂല്യം ലഭിക്കാൻ എന്ത് ചെയ്യണം? അറിയേണ്ടതെല്ലാം
Jun 12, 2023, 16:59 IST
ന്യൂഡെൽഹി: (www.kvartha.com) ട്രെയിനിൽ കുട്ടികളുമായി യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് സാധാരണയായി നിരവധി ആശങ്കകൾ ഉണ്ടാകാറുണ്ട്. എത്രവയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ടിക്കറ്റ് വേണ്ടതെന്നത് പലരുടെയും സംശയമാണ്. ഇതുസംബന്ധിച്ച് ഇന്ത്യൻ റെയിൽവേ വിവിധ ഘട്ടങ്ങളിൽ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്.
ആർക്കാണ് ഇളവ്?
ഇന്ത്യൻ റെയിൽവേയുടെ 2022 ഓഗസ്റ്റിലെ സർക്കുലർ പ്രകാരം അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്രയ്ക്ക് റിസർവേഷൻ ആവശ്യമില്ല. ഇവർക്ക് ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാം. റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ട്രെയിനുകൾക്കും ഇതേ നിയമം ബാധകമാണ്.
ബെർത്ത് ആവശ്യമുണ്ടോ?
അതേസമയം അഞ്ച് വയസിന് താഴെയുള്ള കുട്ടിക്ക് പ്രത്യേക ബെർത്ത് ആവശ്യമാണെങ്കിൽ, ടിക്കറ്റ് ബുക്ക് ചെയ്ത് മുതിർന്നവർക്കുള്ള അതേ നിരക്ക് നൽകണം. അല്ലെങ്കിൽ ട്രെയിനിൽ ശിശുക്കൾക്കായി പ്രത്യേക സീറ്റുകളുണ്ടെങ്കിൽ ആ ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇതിന് ഒരു നിരക്കും നൽകേണ്ടതില്ല. എന്നിരുന്നാലും ചുരുക്കം ട്രെയിനുകളിൽ മാത്രമാണ് ശിശു ബെർത് സംവിധാനം നിലവിലുള്ളത്.
കുട്ടികൾ വികലാംഗരാണെങ്കിൽ വികലാംഗ ക്വാട്ടയിൽ ടിക്കറ്റ് ബുക്ക് ചെയ്ത് ഇളവ് നേടാം. അതുപോലെ, അഞ്ചിനും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ബെർത്ത് വേണമെങ്കിൽ മുഴുവൻ നിരക്കും നൽകണം. ബെർത്ത് വേണ്ടെങ്കിൽ യാത്രക്കൂലിയുടെ പകുതി നൽകിയാൽ മതി. റിസർവ് ചെയ്ത സിറ്റിംഗ് സീറ്റിന് മുഴുവൻ നിരക്കും ബാധകമാണ്. റിസർവ് ചെയ്യാത്ത ട്രെയിനുകളിൽ അഞ്ച് മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് പകുതി നിരക്ക് നൽകണം. 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് എല്ലാ ട്രെയിനുകളിലും മുഴുവൻ നിരക്കും ഈടാക്കും.
കുട്ടികൾക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ
* ഐആർസിടിസി വെബ്‌സൈറ്റോ മൊബൈൽ ആപ്പോ തുറക്കുക.
* വിശദാംശങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
* ട്രെയിൻ തെരഞ്ഞെടുക്കുക.
* യാത്രക്കാരുടെ വിശദാംശങ്ങളിൽ ക്ലിക്ക് ചെയ്യുക.
* ശിശുവാണെങ്കിൽ Add Infant എന്നതിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകുക
* അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് ബെർത്ത് വേണമെങ്കിൽ അലോട്ട് ബെർത്തിൽ ക്ലിക്ക് ചെയ്ത് മുഴുവൻ തുകയും അടയ്ക്കുക.
* അഞ്ച് വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികൾക്ക് ബെർത്ത് വേണമെങ്കിൽ, അലോട്ട് ബെർത്തിൽ ക്ലിക്ക് ചെയ്ത് മുഴുവൻ തുകയും അടയ്ക്കുക.
* അഞ്ച് വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികൾക്ക് അലോട്ട് ബെർത്തിൽ ആവശ്യമില്ലെങ്കിൽ, അലോട്ട് ബെർത്തിൽ ക്ലിക്ക് ചെയ്ത് പകുതി നിരക്ക്.
Keywords: News, National, New Delhi, Indian Railway, Train, Ticket, Children, Reservation, IRCTC, Ticket Booking Rules, Child Fare Rules in Trains.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.