Dead Body | ആംബുലന്‍സിന് പോകാന്‍ വഴിയില്ല; പാമ്പുകടിയേറ്റ് മരിച്ച മകളുടെ മൃതദേഹം ചുമന്ന് 6 കിലോമീറ്റര്‍ ദൂരം നടന്ന് അമ്മ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ പാമ്പുകടിയേറ്റ് മരിച്ച മകളുടെ മൃതദേഹം ചുമന്ന് ആറ് കിലോമീറ്റര്‍ ദൂരം നടന്ന് അമ്മ. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് ദാരുണസംഭവം. വാഹനത്തിന് പോകാന്‍ പറ്റാത്തതിനാല്‍ ആംബുലന്‍സുകാര്‍ പാതിവഴിയില്‍ ഇറക്കിവിട്ടതോടെയാണ് മകളുടെ മൃതദേഹമെടുത്ത് അമ്മയ്ക്കു നടക്കേണ്ടി വന്നത്. 
Aster mims 04/11/2022

മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ആംബുലന്‍സില്‍ കയറ്റിവിടുകയായിരുന്നു. റോഡ് സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സുകാര്‍ ഇവരെ പാതിവഴിയില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് മകളുടെ മൃതദേഹവുമായി പ്രിയ കുറച്ചുദൂരം ഒരാളുടെ ബൈകില്‍ യാത്ര ചെയ്തു. ബൈകുകാരനും ഇറക്കിവിട്ടപ്പോഴാണു നടന്ന് വീട്ടിലെത്തിയതെന്നും റോഡ് സൗകര്യം ഇല്ലാതിരുന്നതാണു കുട്ടിയുടെ മരണത്തിനു കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

വെല്ലൂര്‍ ജില്ലയിലെ ആമക്കാട്ട് ഗ്രാമത്തില്‍ കൂലിപ്പണിക്കാരനായ വിജയ്യുടെയും പ്രിയയുടെയും മകള്‍ ധനുഷ്‌കയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുമ്പോഴാണു ധനുഷ്‌കയ്ക്ക് പാമ്പുകടിയേറ്റത്. മാതാപിതാക്കള്‍ കുട്ടിയുമായി ആശുപത്രിയിലേക്കു പുറപ്പെട്ടെങ്കിലും റോഡില്ലാത്തതിനാല്‍ എത്താന്‍ വൈകി. കഷ്ടപ്പെട്ട് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ധനുഷ്‌ക മരിച്ചിരുന്നു. സംഭവത്തില്‍ അണ്ണൈകാട്ട് പൊലീസ് കേസെടുത്തു. 

വിഷയത്തില്‍ അഗാധദുഃഖം രേഖപ്പെടുത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ, മരണത്തിന്റെ പൂര്‍ണ ഉത്തരവാദി സര്‍കാരാണെന്ന് പറഞ്ഞു.

കുട്ടിയുടെ രക്ഷിതാക്കള്‍ ആശാ വര്‍കര്‍മാരെ ബന്ധപ്പെട്ടില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ മിനി ആംബുലന്‍സ് ലഭ്യമാക്കുമായിരുന്നെന്നും വെല്ലൂര്‍ കലക്ടര്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു. 1500 പേരോളം താമസിക്കുന്ന പ്രദേശത്തേക്കു റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി. 

Dead Body | ആംബുലന്‍സിന് പോകാന്‍ വഴിയില്ല; പാമ്പുകടിയേറ്റ് മരിച്ച മകളുടെ മൃതദേഹം ചുമന്ന് 6 കിലോമീറ്റര്‍ ദൂരം നടന്ന് അമ്മ


Keywords:  News, National, National-News, Dead Body, Chennai, District Collector, Police,Case, Local-News, Ambulance, Chennai-News, Child Dies Of Snake Bite, Mother Carries Body For 6 Km Due To Lack Of Road
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script