പാല്‍ കുടിച്ച് 2 കുട്ടികള്‍ മരിച്ചു; 3 കുട്ടികള്‍ക്ക് ഗുരുതരം

 


ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 05.10.2015) കടയില്‍ നിന്നും വാങ്ങിയ പാല്‍ കുടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. മൂന്നു വയസുള്ള പെണ്‍കുട്ടിയും ഒരു വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്.
പാല്‍ കുടിച്ച് 2 കുട്ടികള്‍ മരിച്ചു; 3 കുട്ടികള്‍ക്ക് ഗുരുതരം

ഗുരതരാവസ്ഥയിലായ  മൂന്നു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരേ കുടുംബത്തിലെ
അഞ്ചുകുട്ടികള്‍ക്കാണ് പാല്‍ കുടിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്. അടുത്തുള്ള പാല്‍ കടയില്‍ നിന്നും വാങ്ങിയ പാല്‍ കുടിച്ചശേഷമാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഛര്‍ദിച്ചവശരായ കുട്ടികള്‍ പിന്നീട് അബോധാവസ്ഥയിലാവുകയായിരുന്നു.

ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രണ്ടു കുട്ടികള്‍ ഉടന്‍ തന്നെ മരിക്കുകയായിരുന്നു. മറ്റു കുട്ടികളെ അടുത്തുള്ളആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലിന്റെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതിന്റെ ഫലം വന്നതിനു ശേഷം മാത്രമേ കുട്ടികളുടെ മരണകാരണം അറിവാകുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Also Read:
വിജയ ബാങ്ക് കവര്‍ച്ചാകേസില്‍ 4 പ്രതികള്‍ റിമാന്‍ഡില്‍; ഒരാള്‍ കൂടി അറസ്റ്റില്‍
Keywords:  Child dies after drinking coconut milk as importer admits label charges, Hospital, Girl, Hospital, Treatment, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia