Poisoning | കേക്ക് കഴിച്ചതിന് പിന്നാലെ 5 വയസ്സുകാരന്‍ മരിച്ചു; മാതാപിതാക്കള്‍ അത്യാസന്ന നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഫലങ്ങള്‍ വന്ന ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ എന്ന് പൊലീസ്
● സ്വിഗ്ഗിയില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ്
ബെംഗളൂരു: (KVARTHA) കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ചുവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. കുട്ടിയുടെ മാതാപിതാക്കള്‍ കെംപെഗൗഡ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അത്യാസന്ന നിലയില്‍ തുടരുകയാണ്. സ്വിഗ്ഗിയില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ബാല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും മകനാണ് തിങ്കളാഴ്ച മരിച്ചത്.
പഴകിയ ഭക്ഷണം കഴിച്ചതാണ് ബാല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും അപകടനിലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ വീട്ടില്‍ നിന്നും ഭക്ഷണസാധനങ്ങളെല്ലാം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങള്‍ വന്ന ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
ബെംഗളൂരു നഗരത്തിലെ വിവിധ ബേക്കറികളില്‍ നിന്നായി 12 തരം വ്യത്യസ്ത കേക്കുകളില്‍ നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ വരുത്തുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. മാസംതോറും നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കേക്കില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതെന്ന് കര്‍ണാടക മന്ത്രി ദിനേഷ് ഗുണ്‍ഡു റാവു പറഞ്ഞു.
#ChildDeath, #FoodPoisoning, #CakeContamination, #BengaluruIncident, #ICU, #PoliceInvestigation
